പാലക്കാട് തന്നെ ബോധപൂര്‍വം തോല്‍പ്പിച്ചതാണെന്നു ശോഭ സുരേന്ദ്രന്‍

തോല്‍വിക്കു പിന്നാലെ പാലക്കാട് ബിജെപി ഘടകത്തില്‍ പൊട്ടിത്തെറി. പാലക്കാട് തന്നെ ബോധപൂര്‍വം തോല്‍പ്പിച്ചതാണെന്നും മലമ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി ഒത്തുകളിച്ച് തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതായും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു.
പാലക്കാട്ടെ ബിജെപി വോട്ടര്‍മാരെ കൃഷ്ണകുമാര്‍ മലമ്പുഴയിലേക്കു കൂട്ടിക്കൊണ്്ടുപോയി. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലുള്‍പ്പെടെ ബിജെപിക്ക് ഒന്നാം സ്ഥാനത്തെത്താന്‍ കഴിഞ്ഞില്ല. ഇത് മണ്ഡലത്തിലെ തോല്‍വിക്കു കാരണമായി. താന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ ജില്ലയിലെ ബിജെപി ഘടകത്തില്‍ പ്രശ്‌നങ്ങളാണ്. ബിജെപി ജില്ലാ ഘടകം തനിക്കെതിരേ നീക്കം നടത്തിയെന്നും ശോഭ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ശോഭ സുരേന്ദ്രന്‍ പരാതി നല്‍കി. കൃഷ്ണകുമാറിനെതിരേ നടപടി വേണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണെ്്ടന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha