പി.സി യുടെ വിജയം സി.പി.എം പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി പിരിച്ചു വിടുന്നു

പൂഞ്ഞാറിലെ സി.പി.എം ഏരിയ കമ്മിറ്റി പിരിച്ചു വിടാന്‍ സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു ലഭിച്ച വോട്ടു കുറഞ്ഞതാണ് പിരിച്ചു വിടാന്‍ കാരണം. 2011 അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നല്പ്പതിനായിരത്തിന് മുകളില്‍ വോട്ടുകള്‍ ലഭിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഇതേ വോട്ടു കണ്ടെത്താന്‍ പര്‍ട്ടീക്കു കഴിഞ്ഞില്ലെങ്കില്‍ പൂഞ്ഞാര്‍ ഏരിയ കമ്മിറ്റി പിരിച്ചു വിടുമെന്ന് പിണറായി വിജയന്‍ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന പാര്‍ട്ടി മീറ്റിംഗില്‍ അറിയിച്ചിരുന്നു. 2011 തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്തി അഡ്വക്കേറ്റ് മോഹന്‍ തോമസാണ് പി.സി ജോര്‍ജ്ജിനെതിരെ മത്സരിച്ചിരുന്നത്. മത്സരത്തില്‍ മോഹന്‍ തോമസ് തോറ്റെങ്കിലും നല്‍പ്പതിനായിരത്തിന് മുകളില്‍ വോട്ട് പിടിച്ചിരുന്നു.ഇതേ വോട്ട്ഇത്തവണയും കണ്ടെത്തണമെന്ന് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. സി.പി.എം ന്റെ 44105 വോട്ട് 22070 ലേക്ക് താഴ്ന്നു. 22035 വോട്ടിന്റെ കുറവ്. പി.സി.ജോര്‍ജിന് ലഭിച്ച ഭൂരിപക്ഷത്തിനൊപ്പം എത്താന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. എന്നാല്‍ ഇത്തവണ പി.സി. ജോര്‍ജ്ജ് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത് പാര്‍ട്ടിയിലെ അണികള്‍ കൂറ് മാറിയതിനു തെളിവാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha