യു.ഡി.എഫിന്റെ മദ്യനയം തിരുത്തുമെന്നു കാനം

യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയം തിരുത്തുമെന്നു സൂചന നല്‍കി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് അവകാശമില്ല. എല്ലാ ഏപ്രിലിലും പുതിയ മദ്യനയം പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദേശമുണ്ട്. പുരോഗമനപരമായ മദ്യനയമായിരിക്കും സര്‍ക്കാരിന്റേതെന്നും കാനം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അഭിപ്രായം പറയാനില്ല. നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സി.പി.എമ്മിനുണ്ട്. മല്‍സരിച്ച 70 ശതമാനം സീറ്റുകളിലും വിജയിച്ച പാര്‍ട്ടിയാണ് സി.പി.ഐ. മന്ത്രിസ്ഥാനം സംബന്ധിച്ച് പരസ്യമായി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha