ജിഷയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി

ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ജിഷയുടെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി. രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഉച്ചയ്ക്കു ശേഷമാണ് അവസാനിപ്പിച്ചത്. അതേസമയം സംഭവശേഷം പരിസരപ്രദേശങ്ങളില്‍നിന്നും നാട്ടിലേക്കുപോയ ഇതരസംസ്ഥാന തൊഴിലാളിയെത്തേടി ബംഗാളിലേക്കുപോയ അന്വേഷണ സംഘം തിരിച്ചെത്തി. അന്വേഷണസംഘം പോയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ പുരോഗതി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ 10ഇതരസംസ്ഥാന തൊഴിലാളികളുടെ ഉമിനീര് ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടക്കുന്നത്. ഇതിന്റെ പരിശോധന ഫലവും നിര്‍ണായകമാകും. എന്നാല്‍ ബുധനാഴ്ചയ്ക്കുള്ളില്‍ കേസിലെ പ്രതികളെ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ സംഘത്തിന് ചുമതല നല്‍കിയേക്കുമെന്നാണ് അറിയുന്നത്. കൂടാതെ കേസിന്റെ തുടക്കത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha