ഭാര്യയുടെ മൊബൈല്‍ ഫോണ്‍ രഹസ്യമായി നോക്കാറുണ്ടോ? എന്നാല്‍ സൂക്ഷിച്ചോ...

ഭാര്യയുടെ മൊബൈല്‍ ഫോണ്‍ രഹസ്യമായി നോക്കുന്നവരാണ് അധികവും. എന്നാല്‍ അവര്‍ക്ക് മൂക്കുകയറിടുകയാണ് ദുബായ്. അറിയാതെയോ അനുവാദമില്ലാതെയോ പങ്കാളിയുടെ ഫോണ്‍ മറ്റേയാള്‍ നോക്കുന്നതിനാണ് ദുബായില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ ദുബായ് ഇസഌമിക് അഫയേഴ്‌സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫത്ത്‌വ പുറപ്പെടുവിച്ചു. പരസ്പരമുള്ള ചാരപ്രവര്‍ത്തനം ഇസഌമിക നിയമം അനുസരിച്ച് തെറ്റാണെന്നും അത് ദമ്പതികള്‍ തമ്മിലായാലും സുഹൃത്തുക്കളോ സഹോദരങ്ങളോ ആരായാലും പരസ്പരം ബന്ധമുള്ളവര്‍ ഇക്കാര്യം ചെയ്യാന്‍ പാടില്ലെന്നാണ് നിയമം.
സംശയവും ചാരപ്പണിയും ഇസഌമികള്‍ ചെയ്യാന്‍ പാടില്ല. ഒരാള്‍ മറ്റൊരാളുടെ ഫോണ്‍ നോക്കുന്നതും ഇക്കാര്യത്തില്‍ പെടുന്നതായി ഐഎസിഎഡി ഗ്രാന്റ് മുഫ്ത്തി ഡോ: അലി അഹമ്മദ് മഷീല്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഒരാള്‍ മറ്റൊരാളുടെ അറിവോ സമ്മതമോ കൂടാതെ ഫോണ്‍ നോക്കുന്നത് നിരോധിത പ്രവര്‍ത്തിയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിശ്വാസം തകര്‍ക്കുകയും സംശയവും വിശ്വാസമില്ലായ്മ വര്‍ദ്ധിപ്പിക്കുകയും ഇതെല്ലാം ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാക്കുകയും ചെയ്യും.
സംശയത്തിന്റെ സാഹചര്യമുണ്ടായാല്‍ പ്രിയപ്പെട്ടവര്‍ തെറ്റിലേക്ക് വീഴുന്നതിന് മുമ്പായി മുന്നറിയിപ്പ് നല്‍കുകയും പിന്മാറാന്‍ അവസരം നല്‍കുകയും വേണം. അനുവാദമില്ലാതെ ഒരാളുടെ ഫോണ്‍ മറ്റൊരാള്‍ പരിശോധിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ തടവു ശിക്ഷയിലേക്ക് നയിക്കും. ഇതിന് പുറമേ അനുവാദം കൂടാതെ ഒരാള്‍ മറ്റൊരാളുടെ ഫോണില്‍ നിന്നും അയാള്‍ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള നമ്പറുകളോ പാസ്‌വേഡോ കോഡുകളോ എടുക്കുന്നതിനും നിരോധനമുണ്ട്. പിടിച്ചാല്‍ 200,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ഈടാക്കിയേക്കാവുന്ന കുറ്റവുമായിരിക്കും ഇത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha