കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്വം ബി.ജെ.പി കാണിക്കണം : പിണറായി വിജയന്‍

ദേശീയ നേതാക്കളുടെ പ്രസ്താവനകള്‍ സംഘര്‍ഷമുണ്ടാക്കാനും ജനങ്ങളുടെ ഇടയില്‍ നിഷേധാത്മക വികാരം ഉണ്ടാക്കാനും ഇടയാക്കരുതെന്നും നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്വം ബി.ജെ.പി കാണിക്കണമെന്നും ബി.ജെ.പി. കേരളത്തിലെ ജനവിധി മാനിക്കണം. പരസ്പര ബഹുമാനത്തോടെയുള്ള രാഷ്ട്രീയ സംവാദങ്ങള്‍ സമൂഹ നന്മയിലേക്ക് നയിക്കുമെന്നും പിണറായി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം.
Statements from national level leaders of BJP should not be intened to create tension in the State and negative emotions amongst its citizens. കേന്ദ്ര ഭരണകക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബി.ജെ.പി. കാണിക്കണം. ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബി.ജെ.പി. തിരിഞ്ഞത്.ധര്‍മ്മടം മണ്ഡലത്തില്‍ വിജയാഹ്ലാദ പ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവര്‍ക്കുനേരെആര്‍.എസ്.എസ്. വോട്ടെണ്ണല്‍ നാളില്‍ നടത്തിയ ആക്രമണത്തില്‍ രവീന്ദ്രന്‍ എന്ന എല്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. അന്നു മുതല്‍ സംസ്ഥാനത്തിന്റെ പല മേഖലകളിലും ആര്‍.എസ്.എസ്. അക്രമം അഴിച്ചുവിടുന്നു.
അത് മറച്ചുവച്ചാണ് സി.പി.എം. അക്രമം എന്ന വ്യാജആരോപണവുമായി കേന്ദ്ര മന്ത്രി രംഗത്തുവന്നത്. സി.പി.എം. ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ അതിക്രമം ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാകാത്ത അസഹിഷ്ണുതാ പ്രകടനമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha