നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച നിലയില്‍. തൃശൂര്‍ സ്വദേശി കെ.ശിവദാസനാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയാണ് വെടിയൊച്ച കേട്ടത്. കൈയിലിരുന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണോ മറ്റാരെങ്കിലും വെടിവെച്ചതാണോ എന്നു വ്യക്തമല്ല. കൊച്ചി ഹാര്‍ബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നാവികസേനയും അന്വേഷണം ആരംഭിച്ചു.
ഡിഫന്‍സ് സെക്യുരിറ്റി കേഡറ്റില്‍ ജോലി ചെയ്തു വരികയായിരുന്ന ശിവദാസന്‍ നേരത്തേ ആര്‍മിയിലായിരുന്നു. അവിടെ നിന്നും വിരമിച്ച് കൊച്ചിയിലെ നാവിക ആസ്ഥാനത്ത് ഗാര്‍ഡായത്. കൊച്ചി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇയാളുടെ കുടുംബ പശ്ചാത്തലും അനുബന്ധ സാഹചര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha