സരിത പ്രശ്‌നം പെരുവഴിയിലേക്ക്... കേന്ദ്രമന്ത്രി കെസി വേണുഗോപാലിനു നേരെ ചീമുട്ടയേറ്

സരിത എസ് നായരെ ലൈഗികമായി ഉപയോഗിച്ചെന്ന് ആരോപണമുണ്ടായതിന് പുറകേ കേന്ദ്രമന്ത്രി കെസി വേണുഗോപാലിനു നേരെ ചീമുട്ടയേറ്. ആലപ്പുഴ മണ്ണാഞ്ചേരിയില്‍ വെച്ചാണ് സംഭവം. വേണുഗോപാലിന്റെ വാഹനത്തിനു നേരെയാണ് ചീമുട്ടയേറ് ഉണ്ടായത്. സിപിഎം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. മന്ത്രിയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായെങ്കിലൂം വാഹനത്തില്‍ കൊണ്ടില്ല. ഇടത് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടിയും കാണിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ വന്‍പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. മണ്ണഞ്ചേരിയില്‍ ഒരു സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കെ.സി വേണുഗോപാല്‍ .
സംഭവവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. സരിതയെ ലൈംഗികമായി ഉപയോഗിച്ചവരില്‍ കെസി വേണുഗോപാലും ഗണേഷ്‌കുമാറും, എപി അനില്‍കുമാറും ഉണ്ടെന്ന് കഴിഞ്ഞ ദിവസം ബിജു രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ഇത് പുറത്തുവിടുമെന്നും ബിജു വ്യക്തമാക്കിയിരുന്നു.
സരിതയുയുമായി വേണുഗോപാല്‍ ബന്ധപ്പെട്ടെന്ന് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ആരോപിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha