ജിഷ വധക്കേസ് അന്വേഷിക്കുന്നതിനു എ.ഡി.ജി.പി. ബി. സന്ധ്യ പെരുമ്പാവൂരില്‍ പുതിയ ഓഫീസ് തുറന്നു, അന്വേഷണ സംഘം ജോമോന്‍ പുത്തന്‍ പുരക്കലിനെ ചോദ്യം ചെയ്യും

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷ വധക്കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂരില്‍ പുതിയ ഓഫീസ് തുറന്നു. പ്രതിയെ എത്രയും പെട്ടന്ന് തന്നെ പിടിക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്. കേസിന്റെ പുരോഗതിക്കു സഹായകമാകുന്ന വിവരങ്ങള്‍ എന്തെങ്കിലും ലഭിച്ചാല്‍ അസ്വേഷണ സംഘത്തെ അറിയിക്കണമെന്നും, കേസുമായി സഹകരിക്കണമെന്നും ജനങ്ങളോട് പുതിയ അന്വഷണ സംഘം ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകളുടെ ഭാഗമായി അന്വേഷണ സംഘം ഇന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ മൊഴിയെടുക്കും. സംഭവത്തിന് ശേഷം ജോമോന്‍ നടത്തിയ ആരോപണങ്ങളെ കുറിച്ച് വിശദീകരണം തേടുന്നതിനാണ് ജോമോനെ ചോദ്യം ചെയ്യുക. ജിഷ പി.പി തങ്കച്ചന്റെ മകളാണെന്ന് ജോമോന്‍ ആരോപിച്ചിരുന്നു. എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘം അയല്‍ വാസികളെയും,സഹപാഠികളെയും വീണ്ടും ചോദ്യം ചെയ്യും.
ജോമോന്‍ പുത്തന്‍ പുരയ്യ്ക്കലിനെ ചോദ്യം ചെയ്തു കഴിഞ്ഞാല്‍ ആരോപണ വിധേയനായ പി.പി തങ്കച്ചനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ജോമോന്‍ പുത്തന്‍ പുരക്കലിന്റെ ആരോപണങ്ങളെ തുടര്‍ന്ന് പി.പി. തങ്കച്ചന്‍ ജിഷയുടെ അമ്മയെ അറിയില്ലെന്നും, വീട്ടില്‍ വേലക്ക് വന്നിട്ടില്ലെന്ന് പറഞ്ഞത് തെറ്റാണെന്നും മറ്റും ആരോപണങ്ങള്‍ വന്നതോടെയാണ് ഇവരെ ചോദ്യം ചെയ്യുന്നതിന് കാരണമായത്. ആരോപണങ്ങളെ ഗൌരവമായി തന്നെ കാണുന്നു എന്ന് അന്വേഷണ സംഘം അറിയ്ച്ചു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























