Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം..മൂന്ന് ഇന്ത്യന്‍ സൈനിക മേധാവികളും ലോക് കല്യാണ്‍ മാര്‍ഗില്‍ എത്തി..പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും എത്തി..


പുതിയൊരു അറിയിപ്പുമായി കേരള സർക്കാർ.. ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, കൺട്രോൾ റൂമിന്റെ മെയിൽ ഐ.ഡി.യിൽ മാറ്റം. ..എല്ലാവരും ശ്രദ്ധിക്കുക...


വിഴിഞ്ഞത്ത് നങ്കൂരമിട്ട് കപ്പൽ..! 48 മണിക്കൂറിനകം തീരം വിടണമെന്ന് കോസ്റ്റ്ഗാര്‍ഡ്.. ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്..തിരുവനന്തപുരം പലരുടേയും കണ്ണിലെ കരടാണ്...


ഇന്ധനസ്റ്റേഷനുകൾ അടയ്‌ക്കാനുള്ള നീക്കത്തിൽ പാക്കിസ്ഥാൻ..48 മണിക്കൂർ സ്വകാര്യ വാഹനങ്ങൾക്കും പൊതുഗതാഗത വാഹനങ്ങൾക്കും ഇന്ധനം ലഭിക്കില്ല...?

എന്താ തിളക്കം, ബ്യൂട്ടി മീറ്റ്‌സ്‌ ക്വാളിറ്റി... കള്ളക്കടത്ത്‌ സ്വര്‍ണം മലബാര്‍ ഗോള്‍ഡിലേക്കും, തെളിവുകളോടെ ഡിആര്‍ഐ, മലബാര്‍ ഗോള്‍ഡിന്റെ വളര്‍ച്ച ഇങ്ങനെ...

25 NOVEMBER 2013 09:14 AM IST
മലയാളി വാര്‍ത്ത.

എന്താ തിളക്കം, ബ്യൂട്ടി മീന്‍സ്‌ ക്വാളിറ്റി തുടങ്ങിയ പരസ്യ വാചകങ്ങളോടെ ലോകത്തെമ്പാടും നിറഞ്ഞു നില്‍ക്കുന്ന ജുവലറി ഗ്രൂപ്പാണ്‌ മലബാര്‍ ഗോള്‍ഡ്‌ & ഡയമണ്ട്‌സ്‌. പ്രമാദമായ സ്വര്‍ണക്കടത്തിലൂടെ മലബാര്‍ ഗോള്‍ഡിലേക്കും സ്വര്‍ണം ഒഴുകിയെന്ന്‌ ഡയറക്‌ട്രേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജന്‍സ്‌ അന്വേഷണത്തില്‍ വ്യക്തമായതായി സൂചന. ഇതോടെയാണ്‌ മലബാര്‍ ഗോള്‍ഡിന്റെ പെട്ടന്നുള്ള വളര്‍ച്ചയെപ്പറ്റി അന്വേഷിക്കുന്നത്‌.

എം.പി. അഹമ്മദ്‌ ചെയര്‍മാനായ മലബാര്‍ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ ഇപ്പോഴത്തെ ഏറ്റവും സുപ്രധാന വിഭാഗം കൂടിയാണ്‌ മലബാര്‍ ഗോള്‍ഡ്‌ & ഡയമണ്ട്‌സ്‌. കോഴിക്കോട്‌ നിന്നും കേവലം ഒറ്റയാള്‍ പട്ടാളത്തില്‍ നിന്നും തുടങ്ങി കുറഞ്ഞ കാലം കൊണ്ട്‌ ലോകം അറിയപ്പെടുന്ന ബിസിനസ്‌ ഗ്രൂപ്പായി മാറാന്‍ മലബാര്‍ ഗ്രൂപ്പിന്‌ കഴിഞ്ഞത്‌ മലബാര്‍ ഗോള്‍ഡിലൂടെയാണ്‌.

കോഴിക്കോട്ട്‌ കൊപ്രാ കച്ചവടം നടത്തി ഉപജീവനം കഴിക്കാന്‍ പാടുപെട്ടിരുന്ന എം.പി. അഹമ്മദ്‌ എന്ന സാധാരണക്കാരന്‍ ഇന്നത്തെപ്പോലെ ബിസിനസ്‌ മാഗ്നറ്റായതിനു പിന്നില്‍ ഒരു കഠിനാധ്വാനത്തിന്റെ കൂടി കഥയുണ്ട്‌.

കൊപ്ര കച്ചവടം നഷ്‌ടത്തിലേക്ക്‌ പോയപ്പോള്‍ പലരില്‍ നിന്നായി വട്ടിക്ക്‌ പലിശയ്‌ക്കെടുത്ത്‌ കോഴിക്കോട്ടെ എംഎം അലി റോഡില്‍ ചെറിയ രീതിയില്‍ ഒരു ടെക്‌സറ്റൈല്‍സ്‌ ഷോറൂം ആരംഭിച്ചു. കാല ക്രമത്തില്‍ അതിന്‌ മലബാര്‍ കളക്ഷന്‍സ്‌ എന്ന പേരും നല്‍കി. എന്നാല്‍ ഈ ടെക്‌റ്റൈല്‍സും നടത്തിക്കൊണ്ടു പോകുക വലിയ ബുദ്ധിമുട്ടായി. അതോടെയാണ്‌ ടെക്‌സറ്റൈല്‍സിന്‌ മുകളിലായി അഹമ്മദ്‌ ഒരു സ്വര്‍ണക്കട തുടങ്ങാന്‍ തീരുമാനിച്ചത്‌. എന്നാല്‍ വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ തുടങ്ങിയ സ്വര്‍ണക്കടയും ആദ്യം പച്ചപിടിച്ചില്ല. ഇതിനിടയില്‍ റിയല്‍ എസ്റ്റേറ്റും തുടങ്ങി. റിയല്‍ എസ്റ്റേറ്റ്‌ മേഖലയിലെ പലരുമായുള്ള അടുപ്പം അഹമ്മദിന്റെ ജീവിതം മാറ്റിമറിച്ചു.

ഇതിനിടെ രാജാജി റോഡില്‍ മലബാര്‍ ഗേറ്റ്‌ എന്ന ത്രീ സ്റ്റാര്‍ ഹോട്ടലും ഉയര്‍ന്നു. ഇതോടെ സ്വര്‍ണക്കട ഇവിടേക്ക്‌ മാറ്റി മലബാര്‍ ഗോള്‍ഡ്‌ എന്ന്‌ നാമകരണവും ചെയ്‌തു. ആ സമയത്താണ്‌ മധ്യ കേരളത്തിലെ ചില പ്രവാസികളായ അച്ചായന്മാര്‍ കേരളത്തിലേയും പുറത്തേയും സ്വര്‍ണ വ്യാപാരത്തിന്റെ ബ്രാന്‍ഡ്‌ കുത്തകകളായി മാറിയത്‌. അവരെല്ലാവരും തന്നെ കേരളത്തെ സ്വര്‍ണം കൊണ്ടു മൂടി. ചെറിയ കാലയളവ്‌ കൊണ്ട്‌ എല്ലാവരും ഇന്ത്യയും കടന്ന്‌ വളര്‍ന്നു.

ഇതില്‍ ആകൃഷ്‌ടരായി സ്വര്‍ണക്കച്ചവടത്തിലുള്ള ലാഭം മലബാര്‍ ഗ്രൂപ്പ്‌ പഠിച്ചു. വര്‍ഷം കഴിയും തോറും സ്വര്‍ണത്തിന്റെ ഭ്രമവും വിലയും കൂടുകയാണെന്നും അവര്‍ക്ക്‌ മനസിലായി. സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആളെ കിട്ടുമെന്ന്‌ മനസിലായതോടെ സ്വര്‍ണ ബിസിനസ്‌ വിപുലമാക്കാന്‍ മലബാര്‍ ഗ്രൂപ്പ്‌ തീരുമാനിച്ചു. അങ്ങനെ 1993ല്‍ ജുവലറി ആഭരണ നിര്‍മ്മാണത്തിലേക്കും അവയുടെ വില്‍പ്പനയിലേക്കും കടന്നു. 


അതോടെ മലബാര്‍ ഗ്രൂപ്പിന്റെ സമയവും തെളിഞ്ഞു. കുറഞ്ഞ കാലം കൊണ്ട്‌ സ്വര്‍ണത്തെ മലബാര്‍ ഗോള്‍ഡ്‌ ബ്രാന്‍ഡാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. മലബാര്‍ ഗ്രൂപ്പില്‍ നിക്ഷേപിക്കാന്‍ പലരും തയ്യാറായി.

മലബാര്‍ ഗ്രൂപ്പ്‌ പിന്നീട്‌ ലക്ഷ്വറി വാച്ച്‌ വില്‍പ്പന, പരസ്യ നിര്‍മ്മാണം, തുടങ്ങിയ മേഖലകളിലേക്കും കടന്നു. കൂടാതെ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തിനായി നല്ല പണവുമെറിഞ്ഞു.

ഇന്ത്യ അറിയപ്പെടുന്ന താരങ്ങളെ ബ്രാന്‍ഡ്‌ അമ്പാസഡര്‍മാരാക്കി മലബാര്‍ ഗോള്‍ഡിനെ കോഴിക്കോട്‌ നിന്നും കേരളത്തിന്റെ പ്രധാന ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ചു.
ആരാരും അറിയപ്പെടാതിരുന്ന മലബാര്‍ ഗോള്‍ഡിന്‌ ഇന്ന്‌ ഇന്ത്യയ്‌ക്കകത്തും പുറത്തുമായി 100ലധികം ശാഖകളുണ്ട്‌.

തമിഴ്‌നാട്‌, കര്‍ണാടക, അന്ധ്ര, ഡല്‍ഹി, മഹാരാഷ്‌ട്ര, ഗുജറാത്ത്‌, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും യുഎഇ, ബഹ്‌റൈന്‍, കുവൈറ്റ്‌, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, സിങ്കപൂര്‍ തുടങ്ങിയ രാജ്യങ്ങളിലുമായാണ്‌ മലബാര്‍ ഗോള്‍ഡിന്‌ ഷോറൂമുകളുള്ളത്‌. ഇതുകൂടാതെ 10 ഹോള്‍സെയില്‍ ഷോറൂമുകളുമുണ്ട്‌.

6,000 ജോലിക്കാരും 1600 നിക്ഷേപകരും ഉള്ള മലബാര്‍ ഗോള്‍ഡിന്റെ ഇന്നത്തെ ആസ്‌തി 10,000 കോടിയാണ്‌.
പരമ്പരാഗതവും സമകാലീനവുമായ ആഭരങ്ങളുമായി മറ്റെല്ലാ ജുവലറി കുത്തകകള്‍ക്കും കുറഞ്ഞകാലം കൊണ്ട്‌ ഒരു വെല്ലുവിളിയുമായി മലബാര്‍ ഗോള്‍ഡ്‌ തിളങ്ങുകയാണ്‌.
മലബാര്‍ ഗോള്‍ഡിന്റെ ഇപ്പോഴത്തെ ബ്രാന്‍ഡ്‌ അബാസിഡര്‍മാരാണ്‌ മോഹന്‍ലാല്‍, കരീന കപൂര്‍, സൂര്യ തുടങ്ങിയവര്‍. ഇവരുടെ നാവിലൂടെ മലയാളികള്‍ ബ്യൂട്ടി മീറ്റ്‌സ്‌ ക്വാളിറ്റി എന്തെന്നറിഞ്ഞു.
എന്നാല്‍ ഈ ക്വാളിറ്റി എവിടെ നിന്നും വന്നു എന്ന്‌ ചിലരെങ്കിലും ചിന്തിക്കുന്ന സമയത്താണ്‌ സ്വര്‍ണക്കടത്തില്‍ ചില പയ്യന്‍ മുതലാളിമാരും സിനിമ താരങ്ങളും എയര്‍ഹോസ്റ്റസ്‌ ഉള്‍പ്പെടെയുള്ള സുന്ദരിമാരും പിടിയിലാകുന്നത്‌.
അതോടെ മലബാറിലെ എന്നല്ല കേരളത്തിലെ തന്നെ പല സ്വര്‍ണ മുതലാളിമാരുടേയും പേരുകള്‍ രഹസ്യമായും പരസ്യമായും കേട്ടു തുടങ്ങി.

കഴിഞ്ഞ വ്യാഴാഴ്ച്ച പിടിയിലായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിനെ ചോദ്യം ചെയ്തപ്പോഴാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണം നല്‍കിയ വിവരം ഡിആര്‍ഐക്ക് ലഭിച്ചത്. വിവിധ എയര്‍പോര്‍ട്ടുകളിലൂടെ അനധികൃതമായി കടത്തിയ 39 കിലോ സ്വര്‍ണത്തില്‍ 10 കിലോയാണ് ഷഹബാസ് മലബാര്‍ ഗോള്‍ഡിന് നല്‍കിയത്. ഇതേതുടര്‍ന്ന് പല എതിര്‍പ്പുകളേയും മറികടന്ന്‌ അന്വേഷണം മലബാര്‍ ഗോള്‍ഡിലേക്കായി. 

ഡിആര്‍ഐ മലബാര്‍ ഗോള്‍ഡിന്റെ കോഴിക്കോട്ടെ ചിന്താവളപ്പിലെ കോര്‍പ്പറേറ്റ് ഓഫീസ് റെയ്ഡ് ചെയ്തു. ജ്വല്ലറി ശൃംഖലയുടെ സപ്ലൈ മാനേജ്‌മെന്റ് വിംഗില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതുകൂടാതെ ജ്വല്ലറിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ അഷറഫിനെ ഡിആര്‍ഐ ചോദ്യം ചെയ്തു.  തുടര്‍ന്ന്‌ തെളിവിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റീവ്‌ ഓഫീസ്‌ പൂട്ടി മുദ്ര വയ്‌ക്കുകയും ചെയ്‌തു.


മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ്‌ ഓഫീസില്‍ ഇന്നലേയും ഇന്നും നടന്ന റെയ്‌ഡില്‍ നിരവധി തെളിവുകളാണ്‌ ഡിആര്‍ഐ സംഘത്തിന്‌ ലഭിച്ചത്‌. ഇതിനിടെ ഷഹബാസില്‍ നിന്നും സ്വര്‍ണം തങ്ങള്‍ കൈപ്പറ്റിയെന്ന്‌ മലബാര്‍ ഗോള്‍ഡ്‌ സമ്മതിച്ചു. എന്നാല്‍ അത്‌ കള്ളക്കടത്ത്‌ സ്വര്‍ണമാണെന്ന്‌ അറിയില്ല എന്നാണ്‌ അവര്‍ പറയുന്നത്‌.
എന്നാല്‍ ഇത്‌ മുഖവിലയ്‌ക്കെടുക്കുവാന്‍ ഡിആര്‍ഐ ഒരുക്കമല്ല. സ്വര്‍ണക്കടത്തിലെ സിംഹഭാഗവും കേരളത്തിലെ വന്‍കിട ജുവലറികള്‍ക്ക്‌ വേണ്ടിയാണെന്നാണ്‌ ഡിആര്‍ഐ കരുതുന്നത്‌. അന്വേഷണം ആ വഴിക്ക്‌ തിരിക്കാനാണ്‌ ഡിആര്‍ഐ ഉദ്യേശിക്കുന്നത്‌. മലബാര്‍ ഗോള്‍ഡുമായി ബന്ധമുള്ള ഒരു മുസ്ലീംലീഗ്‌ നേതാവിനേയും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്‌. ഇദ്ദേഹത്തിന്റെ പേരും ഷഹബാസ്‌ പറഞ്ഞിരുന്നു.
ഷഹബാസില്‍ നിന്നും നബീലില്‍ നിന്നും അഷറഫില്‍ നിന്നും മലബാര്‍ ഗോള്‍ഡ്‌ സ്വര്‍ണം വാങ്ങിയെന്നാണ്‌ ഡിആര്‍ഐ കരുതുന്നത്‌. ഇതേതുടര്‍ന്ന്‌ മലബാര്‍ ഗോള്‍ഡ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ വാങ്ങിച്ച സ്വര്‍ണത്തിന്റെ കണക്കെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്‌.


അതേസമയം മലബാര്‍ ഗോള്‍ഡില്‍ നടന്നത്‌ സാധാരണ റെയ്‌ഡ്‌ മാത്രമാണെന്നും ഡിആര്‍ഐ പറഞ്ഞത്‌ തെറ്റാണെന്നും മലബാര്‍ ഗോള്‍ഡ്‌ ചെയര്‍മാന്‍ എംപി അഹമ്മദ്‌ പറഞ്ഞു. ഷഹബാസില്‍ നിന്നും സ്വര്‍ണം വാങ്ങിയിട്ടില്ലെന്നും തങ്ങളുടെ വളര്‍ച്ചയില്‍ അസൂയാലുക്കളായവരാണ്‌ പ്രചാരണം നടത്തുന്നതെന്നും അഹമ്മദ്‌ പറഞ്ഞു.

ഇതാദ്യമായാണ് ഒരു ജ്വല്ലറിക്കെതിരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്. ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ ഒരാള്‍ക്ക് 2,60,000 രൂപ അധിക ലാഭം ലഭിക്കുന്നുണ്ടെന്നാണ് വിവരം. എന്തായാലും ഡിആര്‍ഐ ശക്തമായി നിങ്ങുന്നതോടെ പുത്തന്‍പണക്കാരായ പല സ്വര്‍ണ മുതലാളിമാരുടേയും നെഞ്ച്‌ കത്തുകയാണ്‌. കാരണം ഈ പ്രമാണിമാര്‍ക്കെല്ലാവര്‍ക്കും ഗള്‍ഫില്‍ സ്വര്‍ണക്കടയുണ്ട്‌. ഇവിടേയ്‌ക്ക്‌ കള്ളക്കടത്തിലൂടെ കൊണ്ടു വന്ന സ്വര്‍ണമത്രയും ഗള്‍ഫില്‍നിന്നുമാണ്‌.

ഇതും കൂടി വായിക്കുക

മലബാര്‍ ഗോള്‍ഡിന്റെ വാദം പൊളിയുന്നു, അസൂയാലുക്കള്‍ പറഞ്ഞ്‌ പരത്തുന്നതല്ല… സ്വര്‍ണക്കടത്തു കേസില്‍ മലബാര്‍ ഗോള്‍ഡ്‌ ഡയറക്‌ടര്‍ അഷറഫിനെ ആറാം പ്രതിയാക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കുറഞ്ഞതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കി  (45 minutes ago)

ആത്യന്തിക വിജയം സത്യത്തിനായിരിക്കും: മന്ത്രി വീണാ ജോര്‍ജ്; കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ സുതാര്യതയോടെ കണക്കാക്കിയ സംസ്ഥാനം  (1 hour ago)

കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രക്തസ്രാവം മൂലം മരിച്ചു  (1 hour ago)

ജീവന്‍ പണയപ്പെടുത്തി മുന്നിലേക്കിറങ്ങുന്ന ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍  (2 hours ago)

ഉന്നതതല യോഗം  (2 hours ago)

മാതാപിതാക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍  (2 hours ago)

പാകിസ്ഥാൻ ലക്ഷ്യമിടുന്നത് ജനവാസ കേന്ദ്രങ്ങളെയും സൈനിക കേന്ദ്രങ്ങളെയും; ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാൻ ഫത്ത മിസൈൽ ഉപയോഗിച്ചെന്ന് കേന്ദ്രസർക്കാർ  (2 hours ago)

മെയിൽ ഐ.ഡി. യിൽ മാറ്റം  (3 hours ago)

ജന്മിത്വത്തിനും ജാതീയതക്കും സാമ്രാജ്യത്വ ഭരണകൂടത്തിനുമെതിരെ ഉയർന്നുവന്ന ഉജ്ജ്വല സമരപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന നാട്;സംസ്ഥാന സർക്കാരിനൊപ്പം അടിയുറച്ചു നിന്ന കണ്ണൂരിലെ ജനതയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ  (3 hours ago)

ഇന്ത്യയുടെ തിരിച്ചടിയില്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരരും കൊല്ലപ്പെട്ടു  (3 hours ago)

അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കശ്മീരിലും പഞ്ചാബിലും കുടുങ്ങിക്കിടക്കുന്ന മലയാളി വിദ്യാര്‍ത്ഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി പ്രതിപക്  (3 hours ago)

VIZHINJAM PORT ഉടൻ തീരം വിടണമെന്ന് കോസ്റ്റ്‌ഗാർഡ്  (3 hours ago)

PAKISTAN തെരുവിലിറങ്ങി ജനം  (4 hours ago)

Pakistan Turkey വായുവിൽ ചാരമാക്കി..!  (5 hours ago)

Malayali Vartha Recommends