മലബാര്‍ ഗോള്‍ഡിന്റെ വാദം പൊളിയുന്നു, അസൂയാലുക്കള്‍ പറഞ്ഞ് പരത്തുന്നതല്ല... സ്വര്‍ണക്കടത്തു കേസില്‍ മലബാര്‍ ഗോള്‍ഡ് ഡയറക്‌ടര്‍ അഷറഫിനെ ആറാം പ്രതിയാക്കും

അങ്ങനെ സ്വര്‍ണക്കടത്തു കേസില്‍ കേരളത്തിലെ വലിയൊരു ജുവലറി ഗ്രൂപ്പ് പ്രതിപ്പട്ടികയിലാവുകയാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മലബാര്‍ ഗോള്‍ഡാണ് പ്രതിപട്ടികയിലാകാന്‍ പോകുന്നത്. മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ അഷ്‌റഫിനെ ആറാം പ്രതിയാക്കാന്‍ റവന്യൂ ഇന്റലിജന്റ്‌സ് (ഡിആര്‍ഐ) എറണാകുളം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കും. കള്ളക്കടത്ത് സ്വര്‍ണം ജ്വല്ലറി വാങ്ങിയെന്ന് റവന്യൂ ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വാങ്ങിയത് കള്ളക്കടത്ത് സ്വര്‍ണമെന്ന് അറിയാതെയെന്ന് മലബാര്‍ ഗോള്‍ഡ് നല്‍കുന്ന വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഡിആര്‍ഐ ഇത് കണക്കിലെടുത്തിട്ടില്ല.
കഴിഞ്ഞ വ്യാഴാഴ്ച്ച പിടിയിലായ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിനെ ചോദ്യം ചെയ്തപ്പോഴാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണം നല്‍കിയ വിവരം ഡിആര്‍ഐക്ക് ലഭിച്ചത്. വിവിധ എയര്‍പോര്‍ട്ടുകളിലൂടെ അനധികൃതമായി കടത്തിയ 39 കിലോ സ്വര്‍ണത്തില്‍ നിന്നും 10 കിലോയാണ് ഷഹബാസ് ജ്വല്ലറിക്ക് നല്‍കിയത്. ഇതേതുടര്‍ന്ന് മലബാര്‍ ഗോള്‍ഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഡിആര്‍ഐ റെയ്ഡ് ചെയ്തു. ജ്വല്ലറി ശൃംഖലയുടെ സപ്ലൈ മാനേജ്‌മെന്റ് വിംഗില്‍ നിന്ന് രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതുകൂടാതെ ജ്വല്ലറിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായ അഷ്‌റഫിനെ ഡിആര്‍ഐ ചോദ്യം ചെയ്തു. ഇതാദ്യമായാണ് ഒരു ജ്വല്ലറിക്കെതിരെ സ്വര്‍ണക്കത്തുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്.
മലബാര്‍ ഗോള്‍ഡില്‍ നടന്നത് സാധാരണ റെയ്‌ഡ് മാത്രമാണെന്നും ഡിആര്‍ഐ പറഞ്ഞത് തെറ്റാണെന്നും മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എംപി അഹമ്മദ് പറഞ്ഞിരുന്നു. ഷഹബാസില്‍ നിന്നും സ്വര്‍ണം വാങ്ങിയിട്ടില്ലെന്നും തങ്ങളുടെ വളര്‍ച്ചയില്‍ അസൂയാലുക്കളായവരാണ് പ്രചാരണം നടത്തുന്നതെന്നും അഹമ്മദ് പറഞ്ഞു. അതെല്ലാം ഇപ്പോള്‍ പൊള്ള ആകുകയാണ്.
ഇതും കൂടി വായിക്കുക
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha