രൂപേഷ്-ഷൈന ദമ്പതികളുടെ ജുഡീഷല്‍ കസ്റ്റഡി നീട്ടി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത രൂപേഷ്-ഷൈന ദമ്പതികളുടെ ജുഡീഷല്‍ കസ്റ്റഡി കോടതി നീട്ടി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ സ്വന്തമാക്കിയ കേസിലാണ് തിരുപ്പുര്‍ കോടതി 15ദിവസത്തേക്കുകൂടി കസ്റ്റഡി നീട്ടിയത്. കനത്ത സുരക്ഷാവലയത്തിലാണ് രൂപേഷിനെയും ഷൈനയെയും കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ മേയ് മാസത്തിലാണ് രൂപേഷും ഷൈനയും മറ്റു മൂന്നു പേര്‍ക്കൊപ്പം പോലീസ് പിടിയിലാകുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലും ഇവര്‍ക്കെതിരേ കേസുകളുണ്്ട്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























