പതിനാലാം കേരള നിയമസഭയുടെ സ്പീക്കറായി പി.ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു

പതിനാലാമത് നിയമസഭയുടെ അധ്യക്ഷനായി പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. പി. ശ്രീരാമകൃഷ്ണന് 92 വോട്ടുകളും പ്രതിപക്ഷ സ്ഥാനാര്‍ഥി വി.പി സജീന്ദ്രന് 46 വോട്ടും ലഭിച്ചു. ഒരു വോട്ട് അസാധുവായി.
എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എമാരും ഏക ബി.ജെ.പി അംഗം ഒ. രാജഗോപാലും തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.
എന്നാല്‍, പൂഞ്ഞാറില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്തിയില്ല. നിയമസഭാ ഉദ്യോഗസ്ഥര്‍ വിതരണം ചെയ്ത ബാലറ്റ് പേപ്പര്‍ വാങ്ങിയ പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്താതെ പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു. പി.സി ജോര്‍ജിന്റെ വോട്ട് അസാധുവിന്റെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























