പറഞ്ഞ വാക്ക് പാലിച്ചു പി.സി. ജോര്‍ജ്ജ്, നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കി

പറഞ്ഞ വാക്ക് പാലിച്ചു പി.സി. ജോര്‍ജ്ജ് നിയമസഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കി പി.സി ജോര്‍ജ്ജ്. ഭരണപക്ഷത്തിലുള്ള എല്‍.ഡി.എഫിന് 91 വോട്ടുകളുടെ ഭൂരിപക്ഷമുള്ളപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ നിര്‍ത്തി ഒരു മത്സരത്തിനു മുതിരുന്നത് ശരിയല്ലെന്ന് പി.സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തികച്ചും ജനപക്ഷത് നിന്ന് കൊണ്ട് വോട്ടു ചെയ്യുമെന്നുമാണ് പി.സി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
എന്നാല്‍ പതിനാലാം നിയമ സഭയുടെ സപീക്കര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നോക്കി മനസാക്ഷിയനുസരിച്ചുള്ള തീരുമാനത്തിലൂടെ വോട്ടു ചെയ്യുമെന്നാണ് പി.സി ജോര്‍ജ്ജ് രാവിലെ അറിയിച്ചത്. സ്പീക്കര്‍ ഒരു നിഷ്പക്ഷമായ സ്ഥാനമാണ് അവിടേക്ക് യോഗ്യനായ ആള്‍ക്ക് മനസാക്ഷിയനുസരിച്ചും ജനപക്ഷത് നിന്ന് വോട്ടു ചെയ്യുമെന്നു പറഞ്ഞ പി.സി. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടു ചെയ്യാതെ ബാലറ്റ് വാങ്ങി പെട്ടിയിലിടുകയായിരുന്നു. വോട്ടു ചെയ്യാത്തതിലൂടെ രാവിലെ തിരഞ്ഞെടുപ്പിന് മുന്‍പ് പറഞ്ഞ നിലപാടില്‍ ഉറച്ചു നില്ക്കുകയാണെന്ന് തെളിയിക്കുകയായിരുന്നു പി.സി. ജോര്‍ജ്ജ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























