സസ്‌പെന്‍സിന് അവസാനം...എല്‍.ഡി.എഫിന് വോട്ട് രേഖപ്പെടുത്തിയെന്ന് ഒ.രാജഗോപാല്‍

ഇരുപാര്‍ട്ടികളെയും പിന്തുണക്കില്ലെന്ന പാര്‍ട്ടിയുടെ നിലപാടിന് വ്യത്യസ്തമായി വോട്ടുനല്‍കി ഒ രാജഗോപാല്‍. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത് എല്‍.ഡി.എഫിനാണെന്ന് തുറന്നു പറഞ്ഞ് ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ. രാജഗോപാലിന്റെ വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞദിവസം പരസ്യമായി പറഞ്ഞിരുന്നു. പിന്നെയുള്ള സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ ശ്രീരാമകൃഷ്ണനാണ്. അദ്ദേഹം സി.പി.എം അംഗമാണെങ്കിലും വ്യക്തിപരമായ യോജിപ്പും യുവത്വവും പ്രവര്‍ത്തന പാരമ്പര്യവും മുന്‍നിര്‍ത്തി വോട്ട് ചെയ്യുകയായിരുന്നു. അതാണ് തന്റെ ധര്‍മ്മമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുത്തിരുന്നില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
നിയമസഭയില്‍ പ്രശ്‌നാധിഷ്ഠിത നിലപാട് സ്വീകരിക്കും. ഒരു മുന്നണിയോടും ഒരു മുന്നണിയോടും അന്ധമായ വിധേയത്വമോ എതിര്‍പ്പോ സ്വീകരിക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
അതേസമയം, സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും ബി.ജെ.പിയും ഒത്തുകളിച്ചുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























