പൊന്നാനിയുടെ പി ശ്രീരാമകൃഷ്ണന്‍ ഇനി കേരള നിയമസഭാ സ്പീക്കര്‍,നിയമസഭയുടെ പതിനാലാം അധ്യക്ഷനായി പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു

കേരളാ നിയമസഭയുടെ പതിനാലാം അധ്യക്ഷനായി പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ലീഗ് കോട്ടയായ പൊന്നാനിയെ ചുവപ്പണിയിച്ചു കൊണ്ടാണ് പി രാമകൃഷ്ണന്‍ രണ്ടാം തവണയും നിയമ സഭയിലെത്തുന്നത്. കേരളാ നിയമസഭയുടെ 22ാമത് സ്പീക്കറാണ് 48കാരനായ പി. ശ്രീരാമകൃഷ്ണന്‍. 35 അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മലബാറില്‍ നിന്നും ഒരു സ്പീക്കര്‍ നിയമസഭയില്‍ തിരഞ്ഞെടുക്കപെടുന്നു എന്ന പ്രത്യേകതയുമായിട്ടാണ് ശ്രീരാമ കൃഷ്ണന്‍ നിയമിതനാകുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും അധ്യാപകനുമായ പൊറയത്ത് ഗോപി മാസ്റ്ററുടെയും റിട്ട. അധ്യാപിക സീതാലക്ഷ്മിയുടെയും മകനായി വള്ളുവനാട്ടില്‍ 1967ലാണ് ശ്രീരാമകൃഷ്ണന്റെ ജനനം.
പട്ടിക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പെരിന്തല്‍മണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഠനത്തിന് ശേഷം ഒറ്റപ്പാലം എന്‍.എസ്.എസ് കോളജില്‍നിന്ന് മലയാളത്തില്‍ ബി.എ പഠനം പൂര്‍ത്തിയാക്കി. ബി.എഡിനുശേഷം മേലാറ്റൂര്‍ ആര്‍.എം ഹൈസ്‌കൂളില്‍ അധ്യാപകനായി. ഒന്നര പതിറ്റാണ്ടായി അവധിയിലാണ്. സ്‌കൂള്‍ പഠനകാലത്ത് ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തത്തെിയത്.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയിലത്തെി. എസ്.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍, സിന്‍ഡിക്കേറ്റംഗം, ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, വേള്‍ഡ് ഡെമോക്രാറ്റിക് ഫെഡറേഷന്‍ ഏഷ്യന്‍ പസഫിക് മേഖല കണ്‍വീനര്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, സെനറ്റംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
നിയമസഭയുടെ ഇരുപത്തി രണ്ടാമത് സ്പീക്കറായി ശ്രീരാമ കൃഷ്ണന്‍ ചുമതലയേല്‍ക്കുന്നതോടെ പോന്നാനിക്കും, രാമകൃഷ്ണന്റെ ജന്മ നാടിനും അഭിമാനത്തിന്റെ നിമിഷങ്ങള്‍. വെട്ടത്തൂര്‍ എ.യു.പി.എസ് അധ്യാപിക ദിവ്യയാണ് ഭാര്യ. മക്കള്‍: നിരഞ്ജന, പ്രിയരഞ്ജന്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























