ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ ഇരുമ്പയിര് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കി

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ, മാവൂര്‍, കാക്കൂര്‍ ഇരുമ്പയിര് ഖനനത്തിന് നല്‍കിയ അനുമതി റദ്ദാക്കി. ഇന്നുചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊണ്ടത്. വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കുറിപ്പ് പരിഗണിച്ചാണ് നടപടി. അനുമതി നല്‍കിയതില്‍ നിയമ ലംഘനമുണ്ടോയെന്ന് കണ്ടെത്തണമെന്നും വ്യവസായ മന്ത്രി ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇടപാടിനെകുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. മന്ത്രിസഭാ യോഗത്തിന്റെ അവസാന ഘട്ടത്തില്‍ ഔട്ട് ഓഫ് അജണ്ടയായാണ് വ്യവസായ വകുപ്പിന്റെ കുറിപ്പ് പരിഗണിച്ചത്. സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെങ്കില്‍ അനുമതി റദ്ദാക്കാമെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടന്നിട്ടില്ല.
കര്‍ണാടക ആസ്ഥാനമായുള്ള എംഎസ്പിഎല്‍ കമ്പനിക്ക് തത്വത്തില്‍ ഖനനാനുമതി നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി ആരോപണവും പുറത്തുവന്നിരുന്നു. വനം, പരിസ്ഥിതി വകുപ്പുകളുടെ അനുമതിയില്ലാതെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നല്‍കിയ അനുമതി റദ്ദാക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍, ചീഫ് വിപ്പ് പി.സി ജോര്‍ജ്, ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ തുടങ്ങിയവരടക്കം കക്ഷി ഭേദമന്യേ നേതാക്കള്‍ ഖനനാനുമതിക്കെതിരെ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha