ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ തറവാട്ടിലേക്ക് മടങ്ങുന്നു; തീരുമാനം ഉടന്‍

ജെ.എസ്.എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മ വൈകാതെ സിപിഎമ്മിലെത്തും. കഴിഞ്ഞദിവസം പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് കൊല്ലത്ത് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടത് ഇതിന്റെ മുന്നോടിയായിട്ടാണ്. ജനുവരി 23 ന് ആലപ്പുഴയില്‍ തുടങ്ങുന്ന ജെ.എസ്.എസ് സംസ്ഥാന സമ്മേളനത്തില്‍ ഇടതുമുന്നണിയിലെത്താനുള്ള തീരുമാനം ജെ.എസ്.എസ് എടുക്കുമെന്നറിയുന്നു.
ഗൗരിയമ്മയുടെ തട്ടകമായ അരൂരില്‍ കഴിഞ്ഞ ദിവസം നടന്ന ജെ.എസ്.എസ് യോഗത്തില്‍ കെ.ആര്‍ ഗൗരിയമ്മ യുഡിഎഫിന്റെ പ്രവര്‍ത്തന രീതികളെ കണക്കറ്റ് വിമര്‍ശിച്ചിരുന്നു. യുഡിഎഫിന്റെ ഭരണനേട്ടം സരിത മാത്രമാണെന്നാണ് ഗൗരിയമ്മ പ്രസംഗിച്ചത്. വികസനത്തിനു വേണ്ടിയും പ്രക്ഷോഭത്തില്‍ അരൂര്‍ എം.എല്‍.എ, എ.എം.ആരിഫുമായി കൈകോര്‍ക്കണമെന്നും ഗൗരിയമ്മ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്‌തു. സി പിഎമ്മുമായി സഹകരിക്കാനുള്ള ആഹ്വാനമായിരുന്നു ആരിഫുമായുള്ള സഹകരണം.
ആലപ്പുഴയില്‍ നടക്കുന്ന യുഡിഎഫ് യോഗങ്ങളില്‍ ജെ.എസ്.എസ് പ്രതിനിധികള്‍ കുറെനാളായി പങ്കെടുക്കാറില്ല. ആലപ്പുഴയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് യുഡിഎഫ് ജില്ലാകണ്‍വീനര്‍ നേരിട്ട് ക്ഷണിച്ചിട്ടും ഗൗരിയമ്മ എത്തിയില്ല. യുഡിഎഫ് തങ്ങളെ അവഗണിക്കുന്നതായാണ് ഗൗരിയമ്മയുടെ പരാതി. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതൊന്നും നല്‍കിയില്ലെന്നും ഗൗരിയമ്മ പറയുന്നു.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗൗരിയമ്മയുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഗൗരിയമ്മയ്‌ക്ക എം.എല്‍ എമാരില്ലെങ്കിലും ഗൗരിയമ്മയെപോലൊരു നേതാവിനെ സിപിഎമ്മിലേക്ക് തിരികെ കൊണ്ടുവരാനായാല്‍ നേട്ടമാണെന്നാണ് പിണറായി വിജയന്‍ കരുതുന്നത്. കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു ഗൗരിയമ്മ. ജീവിത സായാഹ്നത്തില്‍ തറവാട്ടിലേക്ക് മടങ്ങാന്‍ തന്നെയാണ് ഗൗരിയമ്മയുടെ താല്‍പര്യം. ജെ.എസ്.എസിലും ചില നേതാക്കള്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ടെങ്കിലും ഗൗരിയമ്മ അത് വകവയ്‌ക്കാനിടയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha