പെണ്ണുപിടിയന്‍മാര്‍ കള്ളുകുടിയന്‍മാര്‍ ജാഗ്രതൈ; സ്വഭാവശുദ്ധിയില്ലാത്തവര്‍ക്ക് ഇനി സി.പി.എമ്മില്‍ സ്ഥാനമില്ല

മദ്യപാനം, പലിശ, വസ്‌തു ബ്രോക്കര്‍ , രതികാമനകളില്‍ ആസക്തിയുള്ളവര്‍ തുടങ്ങിയ ദൗര്‍ബല്യങ്ങള്‍ സ്വന്തമായുള്ളവര്‍ക്ക് ഇനി സിപിഎമ്മില്‍ സ്ഥാനമില്ല. പാലക്കാട് ആരംഭിച്ച സിപിഎം പ്ലീനത്തിലെ പ്രധാന തീരുമാനമായിരിക്കും ഇത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്വഭാവശുദ്ധിയില്ലെന്ന ആരോപണം വ്യാപകമായിതിനെ തുടര്‍ന്നാണ് പ്ലീനത്തില്‍ ഇത് പ്രധാന വിഷയമായി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നേരിട്ട് തീരുമാനിച്ചത്.
പാര്‍ട്ടി അച്ചടക്കം കര്‍ശനമാക്കാന്‍ പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടി അംഗങ്ങളെ ഇക്കാര്യത്തില്‍ ബോധവത്‌ക്കരിക്കും. പാര്‍ട്ടി അംഗങ്ങളെ ആഡംബര ഭ്രമത്തില്‍ നിന്നും അന്ധ വിശ്വാസത്തില്‍ നിന്നും മോചിപ്പിക്കും. പാര്‍ട്ടി വിദ്യാഭ്യാസം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. വി.എസിനെതിരെ പ്ലീനത്തില്‍ ആരോപണം ഉയരുമെന്ന് കരുതിയെങ്കിലും അത്തരം ശ്രമങ്ങള്‍ ഉണ്ടാകരുതെന്ന് പിണറായി വിജയന്‍ നേരിട്ട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പിണറായിയെ സ്വീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ മുദ്രാവാക്യത്തില്‍ തന്നെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കാന്‍ പിണറായി നിര്‍ദ്ദേശിച്ചിരുന്നു. പിണറായി പകരംവീട്ടിയെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇത്തരം കാര്യങ്ങളില്‍ തനിക്ക് താല്‌പര്യമില്ലെന്നു പറയാനും അദ്ദേഹം മടിച്ചില്ല. അതുകൊണ്ടു തന്നെ വി.എസിനെതിരെ പ്ലീനത്തില്‍ പരാമര്‍ശമുണ്ടാകാനിയയില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകണമെന്ന നിലപാടാണ് പിണറായിക്കുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha