അവിഹിത ഗര്‍ഭം : അമ്മ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

മാനഹാനി ഭയന്ന് ആദിവാസി യുവതി പിറന്ന സ്വന്തം കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി. ചാലിയാര്‍ കക്കാടംപൊയില്‍ വാളാംതോട് ആദിവാസി കോളനിയിലാണ് സംഭവം. രണ്ട് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച യുവതി ജന്മം നല്‍കിയ കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചുമുടിയത്.
മാനഹാനി ഭയന്നാണ് യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതെന്ന് പേലീസ് പറയുന്നു. വീടിന് അടുത്തുതന്നെയാണ് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. കുഞ്ഞിന്റെ ശരീരം പുറത്തെടുക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























