വിവാഹത്തലേ്ന്ന് യുവാവിനെ കാണാതായി

കോലഞ്ചേരി തമ്മാനിമറ്റം ചിറമ്പാട്ട് വാഴക്കാലായില്‍ മത്തായിയുടെ (ജോണി) മകന്‍ ജിത്തുവിനെ (26) വിവാഹത്തലേന്നു കാണാതായി. ഞായറാഴ്ചയാണു കാണാതായത്. ഇന്നലെ രാവിലെ കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ജിത്തുവിന്റെ വിവാഹച്ചടങ്ങ് നിശ്ചയിച്ചിരുന്നതാണ്. പുത്തന്‍കുരിശ് പൊലീസ് കേസ് എടുത്തു.
വീട്ടില്‍നിന്നു ഞായറാഴ്ച രാവിലെ ഒന്‍പതരയോടെ തലമുടി വെട്ടാന്‍ കോലഞ്ചേരിയിലേക്കു ബൈക്കില്‍ പോയതാണു ജിത്തു. ഉച്ചയോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ക്രിസ്തീയ കൂട്ടായ്മയുടെ യോഗങ്ങളില്‍ പങ്കെടുക്കാറുള്ള ജിത്തു, കടയിരുപ്പിനു സമീപം യോഗത്തില്‍ ഉണ്ടാകുമെന്നാണു കരുതിയത്.
മൂന്നരയായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യോഗത്തിന് എത്തിയില്ലെന്ന് അറിഞ്ഞു. കോലഞ്ചേരിയിലെ പെട്രോള്‍ പമ്പിലും എടിഎം കൗണ്ടറിലും രാവിലെ പതിനൊന്നോടെ എത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. ദുബായില്‍ എന്‍ജിനീയറായ ജിത്തു ഒരാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. കെഎല്‍ 40/2076 നമ്പര്‍ ബൈക്കിലാണു പോയത്. ഞായറാഴ്ച രാവിലെ 9.17നു പാലയ്ക്കാമറ്റം ടവറിന്റെ പരിധിയിലാണു ജിത്തുവിന്റെ മൊബൈല്‍ ഫോണ്‍ അവസാനം പ്രവര്‍ത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























