എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. നിയമസഭയില്‍ രാവിലെ ഒന്‍പതിനു ഗവര്‍ണര്‍ പി. സദാശിവം നയപ്രഖ്യാപന പ്രസംഗം നടത്തും. ഈ വര്‍ഷത്തെ ഗവര്‍ണറുടെ രണ്ടാമത്തെ നയപ്രഖ്യാപന പ്രസംഗമാണിത്. നേരത്തെ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്തു അദ്ദേഹം നയപ്രഖ്യാപന പ്രസംഗം നടത്തിയിരുന്നു.ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് 14-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കുന്നത്. ജൂലൈ 19 വരെ സമ്മേളനം തുടരും. കണ്ണൂരില്‍ ദളിത് പെണ്‍കുട്ടിക്കു നേരെയുണ്ടായ പോലീസ് അതിക്രമവും സംസ്ഥാനത്തുടനീളമുള്ള സിപിഎം അക്രമങ്ങളും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കും.27നു മുന്‍ സ്പീക്കര്‍ ടി.എസ്. ജോണിനു ചരമോപചാരം അര്‍പ്പിക്കും. 28 മുതല്‍ 30 വരെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദി പ്രമേയ ചര്‍ച്ച നടക്കും. ഈദുല്‍ ഫിത്തറുമായി ബന്ധപ്പെട്ടു ജൂലൈ ഒന്നു മുതല്‍ ഏഴു വരെ നിയമസഭയ്ക്ക് അവധിയായിരിക്കും.എട്ടിനു രാവിലെ ഒന്‍പതിനു ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കും. 11 മുതല്‍ 13 വരെ ബജറ്റിന്‍മേല്‍ പൊതുചര്‍ച്ച നടക്കും. 14നു വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയും വോട്ടെടുപ്പുമുണ്ടാകും.15ന് അനൗദ്യോഗിക ബില്ലുകളും 18 നും 19 നും സര്‍ക്കാര്‍ കാര്യങ്ങളുമാണു സഭയിലെത്തുക.ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പും സമ്മേളന കാലത്തുണ്ടായേക്കും. സിപിഐയിലെ വി. ശശിയാണ് എല്‍ഡിഎഫിന്റെ ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























