ജിഷയുടെ കൊലപാതകത്തില്‍ അമീറല്ലാതെ മറ്റൊരാള്‍ക്കും പങ്കുണ്ടെന്നു സൂചന നല്‍കുന്ന അജ്ഞാതന്റെ വിരല്‍പ്പാടുകള്‍ കണ്ടെത്തി, ഗ്ലാസ് ജാറിലെ വിരല്‍പ്പാടുകള്‍ പോലീസിനെ കുഴക്കുന്നു

ജിഷ വധക്കേസില്‍ അമീറല്ലാതെ മറ്റൊരാള്‍ക്കും പങ്കുണ്ടെന്നു വ്യക്തമാവുന്ന വിരലടയാളം പോലീസ് കണ്ടെത്തി. ജിഷയെ കുത്തി വീഴ്ത്തിയത് അമീര്‍ തന്നെയാകാമെങ്കിലും ജിഷയെ ആക്രമിക്കാന്‍ ഒരാള്‍ കൂടി ഉണ്ടോ എന്നു സംശയിപ്പിക്കുന്ന വിരലടയാളമാണ് കണ്ടെത്തിയിരിക്കുന്നത്.
ജിഷയുടെ കൊലപാതകത്തിന് പിന്നാലെ വീട്ടില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ആറ് വിരല്‍പ്പാടുകളാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഇതില്‍ രണ്ടെണ്ണമേ തുടര്‍ അന്വേഷണത്തിന് പ്രയോജനപ്പെടുവിധം വ്യക്തമായിരുന്നുളളു. അമീറുല്‍ ഇസ്‌ലാം പിടിക്കപ്പെടുംവരെ കൊലയാളിയുടേതെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്ന വിരലടയാളം അമീറിന്റേതല്ലെന്നു പരിശോധനയില്‍ വ്യക്തമായി.
ജിഷ മത്സ്യം വളര്‍ത്തിയിരുന്ന ഗ്ലാസ് ജാറിനുളളിലാണ് വിരല്‍പ്പാടുകള്‍ കണ്ടെത്തിയത്. മുറിക്കകത്ത് സിമന്റ് ഇഷ്ടിക അടുക്കിവെച്ച് അതിനുമുകളില്‍ പലകയിട്ട്, പലകയ്ക്ക് മുകളിലായിട്ടായിരുന്നു ഗ്ലാസ് ജാര്‍ വെച്ചിരുന്നത്. സിമന്റ് പൊടിപടര്‍ന്ന രണ്ടു വിരലടയാളങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
പോലീസുകാര്‍ വീടിനകത്തു വരുമ്പോള്‍ ഗ്ലാസ്സ് ജാര്‍ താഴെ വീണു കിടക്കുകയായിരുന്നു. ജിഷയെ ആക്രമിക്കാന്‍ സിമന്റ്കട്ട എടുത്തയാളുടെ വിരലടയാളമാണു ജാറില്‍ പതിഞ്ഞതെന്നു സംശയിക്കുന്നു. ജിഷയുടെ മൃതദേഹം എടുത്തു മാറ്റിയ ജനങ്ങളുടെയും പോലീസുകാരുടെയുമടക്കം 5000 പേരുടെ വിരലടയാളം പോലീസ് പരിശോധിച്ചെങ്കിലും ആരുടേയുമായി ഒത്തു ചേരാത്ത പോലീസിനെ കുഴക്കുന്നുമുണ്ട്.
എന്നാല്‍ അമീറിന്റെ എല്ലാവിരലുകളുടെയും അടയാളങ്ങള്‍ ഇതുമായി ഒത്തുനോക്കിയെങ്കിലും വിരലടയാളം പൊരുത്തപ്പെട്ടില്ല. ജാറില്‍ നിന്നു കിട്ടിയ വിരലടയാളത്തിന്റെ ഉടമയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കൊലപാതകത്തിന് മുമ്പോ ശേഷമോ മറ്റാരെങ്കിലും അവിടെവന്ന് പോയതായി പൊലീസ് കണ്ടെത്തിയിട്ടുമില്ല. തിരിച്ചറിഞ്ഞ വിരലടയാളങ്ങള്‍ അയല്‍വാസികളുടേതുമല്ലന്നും കണ്ടെത്തിയ സാഹചര്യത്തില്‍ വിരലടയാളം കൊലപാതകത്തിന് കൂട്ടു നിന്നയാളുടേതെന്നു തന്നെയാണ് പോലീസ് കരുതുന്നത്. ഇതു കണ്ടെത്തണമെങ്കില്‍ പിടിയിലായ അമീറുളിന്റെ മൊഴിയുടെ സഹായത്തോടെ മാത്രമേ സാധിക്കൂ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























