സംസ്ഥാനത്തെ അഞ്ചു എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ സ്‌കാനര്‍ സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ്

അതിര്‍ത്തി വഴി കേരളത്തിലേക്കുള്ള വ്യാജ മദ്യത്തിന്റെയും, ലഹരി പദാര്‍ത്ഥങ്ങളുടെയും വരവ് തടയുന്നതിന് കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ച് എക്‌സൈസ് ചെക്‌പോസ്റ്റുകളില്‍ സ്‌കാനര്‍ സ്ഥാപിക്കും. ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം സുതാര്യമാക്കാന്‍ കംപ്യൂട്ടറൈസേഷന്‍ സംവിധാനം 27 ന് നിലവില്‍വരും. കളളുഷാപ്പുകളിലും തമിഴ്‌നാട് അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കുമെന്നും ഋഷിരാജ് സിംഗ് വ്യക്തമാക്കി.
തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്നതിനാല്‍ പാലക്കാടിനെ അതീവ ജാഗ്രതയോടെ കാണും. നിലവിലുളള ഉദ്യോഗസ്ഥ സംവിധാനത്തെ ഉപയോഗപ്പെടുത്തി കാര്യക്ഷമത ഉറപ്പാക്കും. എക്‌സൈസ് ചെക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി സ്‌കാനര്‍ സ്ഥാപിക്കും. ആര്യങ്കാവ് , അമരവിള , മുത്തങ്ങ , മഞ്ചേശ്വരം , വാളയാര്‍ ചെക്‌പോസ്റ്റുകളിലാണ് ആദ്യഘട്ടത്തില്‍ സ്‌കാനര്‍ സംവിധാനം.
ചെക്‌പോസ്റ്റ് കടന്നുപോകുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പേപ്പറുകളിലെഴുതി സൂക്ഷിക്കുന്നതിന് പകരം കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. 27 ന് തിങ്കളാഴ്ച ഇത് നിലവില്‍വരും. ലഹരിവില്‍പ്പനക്കാര്‍ ശിക്ഷിക്കപ്പെടാന്‍ കര്‍ശനമായ നിയമം വേണം. ചില നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും എക്‌സൈസ് കമ്മിഷണര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























