എം.എല്‍.എയെ കാണാനില്ലെന്ന പരാതി; പോലീസ് നടപടി വിവാദമാവുന്നു

എം.എല്‍.എയും പ്രമുഖ സിനിമാതാരവുമായ മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച് രസീത് നല്‍കിയ കൊല്ലം വെസ്റ്റ് പൊലീസിന്റെ നടപടി വിവാദമാകുന്നു. യൂത്ത് കോണ്‍ഗ്രസ് അസംബ്‌ളി മണ്ഡലം പ്രസിഡന്റ് വിഷ്ണു സുനിലാണ് മുകേഷിനെ കാണാനില്ലെന്നു കാട്ടി പരാതി നല്‍കിയത്. വെസ്റ്റ് എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.എം സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കി. പൊലീസ് നടപടിക്കെതിരെ മുകേഷും രംഗത്ത് വന്നു. തെരഞ്ഞെടുപ്പിനുശേഷം പൊതുപരിപാടികളില്‍ എം.എല്‍.എയെ കാണാനില്ലെന്നു പറഞ്ഞു യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിനൊടുവിലാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഇത് സ്വീകരിച്ച് വെസ്റ്റ് പൊലീസ് രസീതും നല്‍കി. എം.എല്‍.എക്കെതിരെ നല്‍കിയ പരാതി എങ്ങനെ സ്വീകരിച്ചുവെന്നതാണ് പുതിയ വിവാദം. മുകേഷിന്റെ ബന്ധുക്കളല്ല പരാതിക്കാരെന്നിരിക്കെ പ്രത്യേകിച്ചും. പരാതി സ്വീകരിച്ചതിനെതിരെ സി.പി.എം നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ് പറഞ്ഞു. മാധ്യമശ്രദ്ധ നേടാനാണ് പരാതി നല്‍കിയത്. നാളെ മുഖ്യമന്ത്രിയെ കാണാനില്ലെന്ന് പരാതി നല്‍കിയാല്‍ പൊലീസ് സ്വീകരിച്ച് രസീത് നല്‍കുമോ. തന്നെക്കുറിച്ച് അറിയണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ അന്വേഷിക്കണമെന്നും മുകേഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























