ഒ. രാജഗോപാലിനെ കാണാനില്ല, ശശിതരൂരിനെയും

നടന്‍ മുകേഷിനു പിന്നാലെ ഒരു എംഎല്‍എയെയും എംപിയെയും കാണാനില്ലെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്തെത്തുന്നു. തിരുവനന്തപുരം എം.പി ഡോ ശശി തരൂരിനേയും തിരുവനന്തപുരം ജില്ലയിലെ നേമം എംഎല്‍എയായ ഒ രാജഗോപാലിനെയുമാണ് കാണാനില്ലാത്തത്.
രാജഗോപാല്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ ഏതാണ്ട് ഒരു മാസം മുമ്പാണ് നേമത്തെത്തിയത്. അതിനുശേഷം അദ്ദേഹം നേമം കണ്ടിട്ടില്ല. തേടി ചെല്ലാന്‍ വോട്ടര്‍മാര്‍ക്ക് അദ്ദേഹത്തിന്റെ വീടും അറിയില്ല. വിളിക്കാമെന്നു കരുതിയാല്‍ ഫോണ്‍ നമ്പറും അറിയില്ല. ഇത് വോട്ടര്‍മാരുടെ മാത്രം കാര്യമല്ല. പാര്‍ട്ടിക്കാര്‍ക്കും കേരളത്തിലാദ്യം വിരിഞ്ഞ താമരയെ കുറിച്ച് ഒരു വിവരവുമില്ല.
തിരുവനന്തപുരം എംപിയായി തരൂരിനെ ഒടുവില്‍ കണ്ടത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്. പിന്നീട് അദ്ദേഹത്തെ കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല. ശശിതരൂരിന് തിരുവനന്തപുരത്ത് ഒരു ഓഫീസുണ്ട്. അവിടെ ഉദ്യോഗസ്ഥരുമുണ്ട്. എന്നാല്‍ രാജഗോപാലിന്റെ ഓഫീസ് നേമത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് അദ്ദേഹത്തെ കാണാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല.
നേമം നിയോജകമണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കുടുംബങ്ങളിലെ കല്യാണങ്ങള്‍ക്ക് ക്ഷണിക്കാന്‍ ചിലര്‍ രാജഗോപാലിനെ കണ്ടെങ്കിലും തനിക്ക് കല്യാണങ്ങള്‍ക്ക് വരാന്‍ താത്പര്യമില്ലെന്ന മറുപടിയാണ് ലഭിച്ചെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. നേമത്ത് നടന്ന ഒരു വിവാഹത്തിലും സ്ഥലം എംഎല്‍എ പങ്കെടുത്തിട്ടില്ല.
ഇങ്ങനെയാണ് പോകുന്നതെങ്കില്‍ കേരളത്തില്‍ വിരിഞ്ഞ ആദ്യത്തെയും അവസാനത്തെയും താമരയായിരിക്കും രാജഗോപാലെന്ന് ജനങ്ങള്‍ പറയുന്നു. കല്യാണത്തിനും മരണത്തിനും ചെല്ലുന്ന എംഎല്‍എയെ തങ്ങള്‍ക്ക് മതിയെന്ന് നാട്ടുകാരും തീരുമാനിക്കും. വി.ശിവന്‍കുട്ടി അടുത്ത തവണ നേമത്ത് നിന്നും വീണ്ടും ജയിക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നേമത്ത് മാസങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച അടിപ്പാത ചോര്‍ന്നൊലിച്ചിട്ടും ഒരു കത്ത് എഴുതി സര്‍ക്കാരിനു നല്‍കാന്‍ പോലും എംഎല്‍എ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























