മന്ത്രിയായിരിക്കെ ഗണേഷ്‌കുമാറിനെ തല്ലിയത് താന്‍ തന്നെ; അടുത്തയാഴ്ച്ച സ്‌ഫോടനാത്മക വെളിപ്പെടുത്തലുകള്‍ ഉണ്ടാകും; സരിതയ്ക്ക് അയച്ച കത്തില്‍ ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായുള്ള പരാമര്‍ശങ്ങളുള്ള സരിതാ എസ് നായരുടെ കത്ത് പുറത്തുവിട്ടത് താനാണെന്ന് ബിജു രാധാകൃഷ്ണന്‍. മന്ത്രിയായിരിക്കെ ഗണേഷ് കുമാറിനെ തല്ലിയതും താനാണെന്ന് ബിജു രാധാകൃഷ്ണനാണെന്നു റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച്ച സ്‌ഫോടനാത്മക വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും കത്തില്‍ പറയുന്നു. ഇതോടെ ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും കള്ളക്കളി പുറത്തുവരുമെന്നും ബിജുരാധാകൃഷ്ണന്‍ പറയുന്നു.
ഗണേഷ് കുമാറിനെ തല്ലിയത് താനാണ്. ഏതൊരു ഭര്‍ത്താവും ചെയ്യുന്നതേ താനും ചെയ്തുള്ളു. തന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് ഗണേഷ് കുമാറെന്നും കത്തില്‍ പറയുന്നു. ഇടതുപക്ഷത്തേക്ക് മാറിയെന്നു വെച്ചു ഗണേഷ് രക്ഷപ്പെടില്ലെന്നും പറയുന്നു. പെരുമ്പാവൂര്‍ കോടതിയിലെത്തിയപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ കത്ത് പുറത്തുവിട്ടത്. സരിതയുടെ വിവാദ കത്തിലെ 21 പേജ് മാത്രമാണ് പുറത്തു കൊടുത്തത്. ഇനി 13 പേജ് കൂടി തന്റെ കൈയ്യിലുണ്ട്. അടുത്തയാഴ്ച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും, അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. ചില ദൃശ്യങ്ങളടങ്ങിയ സിഡിയും പുറത്തുവിടുമെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു.
ശാലു മേനോനെതിരെയുള്ള സരിതയുടെ ആരോപണങ്ങളെയും ബിജു കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഗണേഷിന്റെ കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് സോളാര്‍ വിഷയം ചര്‍ച്ചയാകുന്നത്. ഗണേഷിനെ ആരോ തല്ലിയെന്നും സ്ത്രീവിഷയമാണ് പ്രശ്‌നമെന്നുമാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. തുടര്‍ന്ന് ഗണേഷിന്റെ കുടുംബപ്രശ്‌നങ്ങള്‍ ചര്‍ച്ചയായി മന്ത്രിസ്ഥാനം രാജിയില്‍ അവസാനിക്കുകയും ചെയ്തു. ചില സാമ്പത്തിക ശക്തികളാണ് കത്ത് പുറത്തു വന്നതിനു പിന്നിലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു. സരിതയ്‌ക്കെതിരെ കേസ് കൊടുക്കുമെന്നും പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ബിജുവിന്റെ ഈ വെളിപ്പെടുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























