കൈമടക്ക് നല്‍കിയാലേ കാര്യം നടക്കൂ എന്ന ചിന്ത ജനം ഉപേക്ഷിക്കണം: മുഖ്യമന്ത്രി

കൈക്കൂലി വാങ്ങുന്നവരെ ചോദ്യം ചെയ്യുന്ന സമീപനം ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ആദ്യം ഉപദേശിക്കണം. പിന്നെയും ആവര്‍ത്തിച്ചാല്‍ രക്ഷിക്കാന്‍ നില്‍ക്കരുത്. കൈമടക്ക് നല്‍കിയാല്‍ മാത്രമേ കാര്യം നടക്കൂ എന്ന ചിന്ത ജനത്തിനുണ്ട്. അത് മാറ്റണമെന്നും പിണറായി ആവശ്യപ്പെട്ടു. എന്‍.ജി.ഒ യൂണിയന്‍ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി രഹിതവും കാര്യക്ഷതയുമുള്ള സിവില്‍ സര്‍വിസ് എന്ന 1988 ലെ ആശയം ഇപ്പോഴും പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ഈ മുദ്രാവാക്യം നടപ്പാക്കാനായില്ല. ഫയല്‍നോട്ട സമ്പ്രദായം കാലഹരണപ്പെട്ടതാണ്. അത് മാറണം. സിവില്‍ സര്‍വിസിനെ മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമെ കഴിയൂ. ജനങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിക്കരുത്. നിയമങ്ങളും ചട്ടങ്ങളും വ്യാഖ്യാനിക്കുന്നത് ജനപക്ഷത്ത് നിന്നാവണം. നീതി നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ നോക്കിയാല്‍ അതെല്ലാം ചുവപ്പ് നാടയില്‍ കുരുങ്ങിയതായി കാണാം. ഫയലുകളില്‍ നിശ്ചിത സമയത്ത് തീരുമാനം ഉണ്ടാവണമെന്നും അര്‍ഹരായവര്‍ക്ക് ആനൂകൂല്യങ്ങള്‍ സമയബന്ധിതമായി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























