പിണറായി വിജയനെ നരേന്ദ്ര മോഡിയോട് ഉപമിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്രമോദിക്ക് പഠിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് ഈ മാറ്റം. ഭരണം പൂര്‍ണമായി തന്നില്‍ ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സംബന്ധിച്ചു മന്ത്രിസഭ എടുക്കുന്ന തീരുമാനങ്ങള്‍ ജനങ്ങളെ യഥാസമയം അറിയിക്കുന്നില്ല. മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദി പ്രസ്സില്‍ ചെന്നിത്തല പറഞ്ഞു.
മദ്യനയം ഉദാരവത്കരിച്ചു കേരളത്തെ മദ്യാലയം ആക്കുന്നതിന്റെ സൂചന ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലുണ്ട്. യു.ഡി.എഫിന്റെ മദ്യനയം പൊതുവില്‍ സ്വീകരിക്കപ്പെട്ടതാണ്. പൊതു സമൂഹത്തിന്റെ വികാരം കണക്കിലെടുക്കാതെയാണ് അപകടകരമായ തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോകുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റെ താല്‍പര്യം സംരക്ഷിക്കുന്ന നിലപാടാണ് പിണറായിയുടേത്. നിയമസഭ ഒറ്റക്കെട്ടായി എടുത്ത തീരുമാനം പുതിയ ഡാം വേണമെന്നാണ്. കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി മുന്നോട്ടു വരണം.
ജിഷ വധകേസില്‍ വാര്‍ത്ത കൊടുത്തതിനു മാധ്യമങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടു പ്രസ്സ് കൗണ്‍സിലിനെ സമീപിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി അനുചിതമാണ്. കേസില്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ പൊലീസിന് കഴിയില്ലെങ്കിലും പറയാന്‍ പറ്റുന്ന കാര്യങ്ങള്‍ പറയണം . നേരത്തെ നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായ അന്വേഷണമാണ് കേസില്‍ നടന്നത്. മുന്‍ അന്വേഷണ സംഘത്തിന് യാതൊരു വീഴ്ചയും പറ്റിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























