ഷിബു ബേബി ജോണിന് തന്നോട് മുന്‍ വൈരാഗ്യമുണ്ടെന്ന് എംഎല്‍എ കെ.ബി ഗണേഷ് കുമാര്‍

ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണിന് തന്നോട് മുന്‍ വൈരാഗ്യമുണ്ടെന്ന് പത്തനാപുരം എംഎല്‍എ കെബി ഗണേഷ് കുമാര്‍. ചവറയില്‍ ഷിബുവിന്റെ പരാജയം തന്നെ വഞ്ചിച്ചതിനുള്ള ദൈവ ശിക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മീഷന് മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
ഷിബുവിനെതിരെ സരിതയെ കൊണ്ട് മൊഴി പറയിപ്പിച്ചുവെന്ന് വാദം ശരിയല്ലെന്നും ഷിബു ബേബി ജോണിനെതിരെ സ്ഥാനാര്‍ത്ഥിയെ കണ്ടുപിടിച്ചത് താനാണെന്നുളള ധാരണയിലാകും അപ്രകാരം മൊഴി നല്‍കിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. സോളാര്‍ കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് മുന്‍ മന്ത്രി കെബി ഗണേഷ്‌കുമാറാണെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ സോളാര്‍ അന്വേഷണ കമീഷന്‍ മുമ്ബാകെ മൊഴി നല്‍കിയിരുന്നു.
താന്‍ സരിതയെ നേരിട്ട് കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ടീം സോളാറിന്റെ പരിപാടികളിലൊന്നും സംബന്ധിച്ചിട്ടുമില്ല. സരിത തന്നെ വിളിച്ചതായും ഓര്‍ക്കുന്നില്ല. സരിത തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
കമീഷന്‍ തെളിവായി കാണിച്ച കാള്‍ ലിസ്റ്റില്‍ നാലുതവണ മാത്രമാണ് സരിത തന്നെ വിളിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.ഗണേഷ് കുമാറിന്റെ കുടുംബപ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ താന്‍ ശ്രമിച്ചതാണെന്ന് ശത്രൂതയക്ക് കാരണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























