നെടുമ്പാശ്ശേരിക്കടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം/സി.ഡി.എം കൗണ്ടറില്‍ സ്‌ഫോടനം നടത്തി മോഷണ ശ്രമം

നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ദേശം എസ്.ബി.ഐ ബാങ്ക് ബ്രാഞ്ചിനടുത്തുള്ള എടിഎം കൗണ്ടര്‍ ആണ് സഫോടക വസ്തു ഉപയോഗിച്ച് ഇന്ന് പുലര്‍ച്ചെ 2.30ഓടെ തകര്‍ത്തത്. സംസ്ഥാനത്ത് എടിഎമ്മുകള്‍ കേന്ദ്രീകരിച്ച് മോഷണശ്രമങ്ങള്‍ ഇതിന് മുമ്പ് നടന്നിട്ടുണ്ടെങ്കിലും ഇത്തരം രീതിയില്‍ ഇതാദ്യമായിട്ടാണ് ശ്രമം നടക്കുന്നത്. കവര്‍ച്ചാശ്രമത്തില്‍ എടിഎം തകര്‍ന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല.
പുലര്‍ച്ചെ ബാങ്കില്‍ പതിവ് ബീറ്റിനെത്തിയ പോലീസ് പട്രോളിങ്ങ് സംഘമാണ് എടിഎം കത്തുന്നത് കണ്ടത്. കൗണ്ടറിനുള്ളില്‍ തീ കത്തുന്നത് കണ്ട് പോലീസ് പരിശോധനയ്ക്കായി എത്തുകയും ഇതു കണ്ട മോഷ്ടാവ് രക്ഷപ്പെടുകയുമായിരുന്നു.അങ്കമാലി ഭാഗത്തു നിന്ന് ബൈക്കില്‍ വന്ന രണ്ടംഗ സംഘം 2.31നാണ് കൗണ്ടറിന് പുറത്ത് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്ന് സി.സി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.മോഷണനീക്കം ആസൂത്രിതമായിരിക്കാമെന്നാണ് കരുതുന്നത് .
ഈ ബ്രാഞ്ചില്‍ സ്ഥിരം സെക്യൂരിറ്റി ഇല്ലെന്ന് മനസിലാക്കിയാണ് കവര്‍ച്ചക്ക് തെരഞ്ഞെടുത്തതെന്ന് പോലീസ് കരുതുന്നു. പ്രതികള്‍ക്കായി പൊലീസ് തെരച്ചിലാരംഭിച്ചു. ഒരു വര്‍ഷം മുമ്പ് തൊട്ടടുത്ത് ആലുവ പറവൂര്‍ കവലയിലും എടിഎം തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ചിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























