തെരുവുകളില്‍ കാരുണ്യത്തിന്റെ തിരിതെളിയിച്ച് മുരുകനും സംഘവും

തലസ്ഥാനത്തെ തെരുവിന്റെ മക്കള്‍ക്ക് ആശ്വാസവുമായി തെരുവോരം മുരുകനും സംഘവും. അലഞ്ഞു തിരിഞ്ഞ ഏഴു പേരെയാണ് രക്ഷപെടുത്തി തെരുവുവെളിച്ചത്തില്‍ അഭയം നല്കിയത്. കൊച്ചിയുടെ തെരുവുകളില്‍ കാരുണ്യത്തിന്റെ തിരിതെളിച്ച മുരുകന്‍ ആ തിരിനാളം തലസ്ഥാനത്തേയ്ക്കും നീട്ടുകയാണ്.
തമ്പാനൂരും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞു തിരിഞ്ഞ ഏഴുപേര്‍ക്കാണ് പുതുജീവിതം ലഭിച്ചത്. ആദ്യം മടിച്ചെങ്കിലും മുടിവെട്ടി കുളിപ്പിച്ചൊരുക്കിയപ്പോള്‍ അവര്‍ക്കും സന്തോഷം. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സാമൂഹ്യ പ്രവര്‍ത്തക ധന്യാരാമനും മുരുകന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി. ഏഴു പേരും ഇനി കൊച്ചിയിലെ തെരുവു വെളിച്ചത്തില്‍ അന്തേവാസികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























