മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച എസ്.ഐക്കെതിരെ നടപടി

മുകേഷ് എം.എല്‍.എയെ കാണ്‍മാനില്ലെന്ന യൂത്ത് കോണ്‍ഗ്രസിന്റെ പരാതി സ്വീകരിച്ച കൊല്ലം വെസ്റ്റ് എസ്.ഐ ഗിരീഷിനെതിരെ നടപടിക്ക് ശുപാര്‍ശ. എസ്.ഐയെ സ്ഥലം മാറ്റണമെന്ന് സിറ്റി പൊലീസ് കമീഷണറാണ് ശുപാര്‍ശ ചെയ്തത്. വ്യക്തിഹത്യ നടത്തുന്നതിനുള്ള രാഷ്ട്രീയ നീക്കമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് നടന്നതെന്ന് കാണിച്ച് അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ക്ക് സി.പി.എം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ചിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കൊല്ലം പട്ടത്താനം സ്വദേശിയും നിയമസഭാംഗവുമായ മുകേഷിനെ ഒരു മാസമായി കാണ്‍മാനില്ലെന്നാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തങ്ങള്‍ക്ക് ഒരു തവണയെങ്കിലും നേരില്‍ കാണാന്‍ മുകേഷിനെ പൊലീസ് കണ്ടെത്തിത്തരണമെന്ന് പരാതിയില്‍ പറയുന്നു. പരാതി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രസീത് നല്‍കുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്ക് വഴിവെച്ചതോടെയാണ് പ്രതികരണവുമായി എം.എല്‍.എ രംഗത്തെത്തിയത്.
പരാതി തമാശയായി മാത്രമേ കണ്ടിട്ടുള്ളൂ എന്നും എന്നാല്‍, പരാതി സ്വീകരിച്ച പൊലീസ് നടപടി ശരിയായില്ലെന്നും മുകേഷ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























