ഉണ്ണിക്കൊരു സ്‌നേഹവീട് ...സുമനസ്സുകള്‍ കൈകോര്‍ക്കുന്നു!

ഹരിപ്പാട് സുബ്രമണ്യ ക്ഷേത്രത്തിന്റെ സ്‌റ്റേജിനടുത്ത കടത്തിണ്ണയില്‍ കഴിഞ്ഞ 14 വര്‍ഷമായി അന്തിയുറങ്ങുന്ന കുടുംബത്തിനാണ് സുമനസ്സുകളുടെ നന്മയുടെ പ്രവര്‍ത്തി .കൂലിപ്പണിക്കാരായ മൂര്‍ത്തി ഓമന ദമ്പതികളുടെ 3 മക്കളില്‍ ഉണ്ണിയാണ് ഇപ്പോള്‍ കൂടെയുള്ളത് . പെണ്‍മക്കളായ സരസ്വതിയെയും,പാര്‍വ്വതിയെയും കോട്ടയം ഊന്നുകളിലുള്ള മഠത്തില്‍ താമസിച്ചാണ് പഠിക്കുന്നത്.
തൃശൂര്‍ ഊരകം സ്വദേശിയായ ഓമനയും, പാലക്കാട് സ്വദേശിയായ മൂര്‍ത്തിയും പണ്ടേ നാട് വിട്ടതാണ് . കുറേക്കാലം അമ്പലപ്പുഴയിലെ വാടക വീട്ടില്‍ അവസാനം അവര്‍ക്കഭയം നല്‍കിയത് ഹരിപ്പാട്ടേ ഈ കടത്തിണ്ണയും . ഉണ്ണി ഹരിപ്പാട് സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ആണ് . തലചായ്ക്കാന്‍ ഒരു അഭയസ്ഥാനത്തിനായി ഇവര്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല .ആവശ്യക്കാര്‍ക്ക് നേരേ എന്നും അടഞ്ഞു തന്നെയാണല്ലോ ആ വാതിലുകളുടെ കിടപ്പ് ...
ഓമന ജോലി ചെയ്യുന്ന വീട്ടുകാരുടെ സഹായത്താലും, വൈകുന്നേരം അമ്പലത്തിലെ അന്നദാനത്താലും ആണ് ഈ ജീവിതങ്ങള്‍ നീങ്ങിപ്പോകുന്നത് . ക്ഷേത്രത്തിന്റെ തെക്കേ നടയിലെ കടത്തിണ്ണയില്‍ അന്തിയുറക്കവും , ഇതൊക്കെ കണ്ട സുമനസ്സുകള്‍ ആണ് ഇപ്പോള്‍ ഇവര്‍ക്കൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നതു , ഒരു തുണ്ട് ഭൂമിയും, അതില്‍ ഉണ്ണിക്കൊരു വീടും .. ഉണ്ണിക്കൊരു സ്‌നേഹ വീട് എന്നാണ് ഈ സംരംഭത്തിന് പേരിട്ടിരിക്കുന്നത് . ഇതിനായി ഹരിപ്പാട് ടആക യില്‍ ഒരു അക്കണ്ടും തുടങ്ങിയിട്ടുണ്ട് .
പ്രവാസി സംഘടനകളും, സുഹൃത്തുക്കളും കൂടി സഹകരിച്ചാല്‍ ഉണ്ണിക്കൊരു വീട് പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യം ആകും.
SREEKALA.R
A/C NO. 35855793315
SBI,HARIPPAD
IFSC CODE-SBIN0010596
Contact- 9048662470, 0480-75908
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























