രാഹുല്‍ ക്ലബില്‍ അംഗമാകണമെങ്കില്‍ മുകേഷ് ഏഴു ജന്മം കൂടി കഴിഞ്ഞു പുനര്‍ജനിക്കണമെന്നു യൂത്ത്‌കോണ്‍ഗ്രസ്സിന്റെ മറുപടി

കൊല്ലത്തെ എം.എല്‍.എ മുകേഷിനെതിരെ ശക്തമായ മറുപടിയുമായി യൂത്ത്‌കോണ്‍ഗ്രസ്സ് നേതൃത്വം. കൊല്ലത്തെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് മുകേഷിന് സാധിക്കാത്തതാത്തതാണ് മുകേഷിനെതിരെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചത്, യൂത്ത് കോണ്‍ഗ്രസ്സ് ഉന്നയിച്ച പൊതു പ്രശ്‌നങ്ങളെ കോമഡി പറഞ്ഞു തള്ളിക്കളയാമെന്നു വിചാരിക്കേണ്ട.
കൊല്ലത്തെ തീരദേശ നിവാസികള്‍ക്കു കടലാക്രമണംമൂലം കനത്തനഷ്ടം നേരിട്ടിട്ടും ഭരണസിരാകേന്ദ്രത്തില്‍ ചരിത്രത്തിലാദ്യമായി ബോംബ് സ്‌ഫോടനം നടന്നിട്ടും ജില്ലാ ആശുപത്രിയില്‍ സാധാരണക്കാര്‍ പനികൊണ്ട് വിറച്ചപ്പോഴും എംഎല്‍എയുടെ സാന്നിധ്യം കൊല്ലത്തില്ലായിരുന്നു. പ്രകൃതി ക്ഷോഭം വിലയിരുത്താനും പിഡബ്ല്യൂ.ഡി. റോഡ് സുരക്ഷയെക്കുറിച്ചു ചര്‍ച്ചചെയ്യാനും കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിളിച്ചുചേര്‍ത്ത യോഗത്തിലും മുകേഷ് പങ്കെടുത്തില്ല. ഇതിനായിരുന്നു മുകേഷ് മറുപടി നല്‍കേണ്ടിയിരുന്നത്. ജനകീയ പ്രശ്‌നങ്ങളോടുള്ള എം.എല്‍.എയുടെ കോമഡി ഷോ കരച്ചിലിന്റെ പ്രതീതിയാണു കൊല്ലം നിവാസികള്‍ക്ക് നല്‍കുന്നത്.
മുകേഷിനെ കാണാനില്ലെന്ന പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള വിവാദം കത്തിനില്‍ക്കുമ്പോള്‍ ഇന്നലെ കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തിലും മുകേഷ് പങ്കെടുക്കാതിരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാന്നെന്നും യൂത്ത്‌കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരോപിച്ചു.പരിപാടികള്‍ക്ക് ക്ഷണിക്കുന്നവരോട് സെലിബ്രിറ്റി എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതിയെന്ന നിലപാട് ശരിയല്ല.
മന്ത്രിപദവി ലഭിക്കാത്തതിന്റെ അമര്‍ഷം കൊണ്ടാണോ കൊല്ലം ബീച്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ യോഗ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നു മുകേഷ് വ്യക്തമാക്കണം. ബഡായി ബംഗ്‌ളാവിലിരുന്നു കോമഡി പറയുന്നതു പോലെയല്ല പൊതു പ്രവര്‍ത്തനം. രാഹുല്‍ ക്ലബില്‍ അംഗമാകണമെങ്കില്‍ മുകേഷ് ഏഴു ജന്മം കഴിഞ്ഞു പുനര്‍ജ്ജനിക്കണമെന്നും നേതാക്കള്‍ പറഞ്ഞു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























