ജിഷയുടെ പിതൃത്വം സംബന്ധിച്ച് പി.പി. തങ്കച്ചനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജോമോന്‍

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതൃത്വം സംബന്ധിച്ച് പി.പി തങ്കച്ചനെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. താനും സുഹൃത്ത് അനറുല്‍ ഇസ്ലാമും ചേര്‍ന്നാണ് ജിഷയെ കൊലപ്പെടുത്തിയതെന്നും ജിഷയെ കൂടുതല്‍ ആക്രമിച്ചത് അനറുല്‍ ആണെന്നുമാണ് പ്രതിയുടെ പുതിയ മൊഴി. ഇതോടെ ജിഷയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന സംശയവും ബലപ്പെടുകയാണ്. അമീറുലിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കൂട്ടുപ്രതിക്കായി പൊലീസ് സംഘം ആസാമില്‍ തിരച്ചില്‍ തുടങ്ങി. താനല്ല മറിച്ച് സുഹൃത്ത് അനാറുല്‍ ഇസ്ലാമാണ് ജിഷയെ ക്രൂരമായി ആക്രമിച്ചതെന്നാണ് പ്രതി ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.
നാലു ദിവസത്തിലേറെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല. അതിനാല്‍ അമീറിന് മറ്റാരുടെയോ സഹായം ലഭിച്ചെന്ന് പൊലീസിന്റെ സംശയം ബലപ്പെട്ടിട്ടുണ്ട്. അതേസമയം, ജിഷ വധക്കേസില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിനെതിരേ താന്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ വ്യക്തമാക്കി.
താന്‍ ആരോപണം ഉന്നയിക്കുന്നതിനു മുന്‍പുതന്നെ ജിഷയുടെ കൊലപാതകം ഒതുക്കാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ഉന്നതന്‍ എന്ന തലക്കെട്ടോടെ വാര്‍ത്തകള്‍ വന്നിരുന്നു. ജിഷയുടെ കേസ് പോലീസിനെ സ്വാധീനിച്ച് അട്ടിമറിച്ചത് തങ്കച്ചനാണെന്ന് ഒരു സ്വകാര്യ ചാനലിലൂടെ ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തിയതായും ജോമോന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയ്ക്ക് താന്‍ നല്‍കിയ പരാതിയില്‍ ഒരിടത്തും പി.പി തങ്കച്ചന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, ആ ഉന്നത നേതാവ് താനാണ് എന്ന രിതിയില്‍ പത്രസമ്മേളനം നടത്തിയത് പി.പി തങ്കച്ചന്‍ തന്നെയാണെന്നും ജോമോന്‍ മറുപടി നോട്ടീസില്‍ പറയുന്നു.
ഇതോടൊപ്പം, തന്റെ ഭാര്യ രജേശ്വരി വര്‍ഷങ്ങളോളം പി.പി തങ്കച്ചന്റെ വീട്ടില്‍ ജോലിചെയ്തിരുന്നതാണെന്നും രാജേശ്വരിയെ അറിയില്ലെന്ന തങ്കച്ചന്റെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും ജിഷയുടെ അച്ഛന്‍ പാപ്പു പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മാനനഷ്ടത്തിന് പി.പി. തങ്കച്ചന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്താല്‍ നേരിടാന്‍ തയ്യാറാണെന്ന് മറുപടി നോട്ടീസില്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























