വിശദീകരണവുമായി വീട്ടിലെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി സുധാകരന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു

അറ്റകുറ്റപണികള്‍ നടക്കുമ്പോള്‍ സഥലത്തില്ലാതിരുന്നതിനു വിശദീകരണവുമായി വീട്ടിലെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി സുധാകരന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ നടക്കുമ്പോള്‍ സ്ഥലത്തു പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതിരുന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരെയാണ് മന്ത്രി ഇറക്കിവിട്ടത്.
റിപ്പോര്‍ട്ട് തന്റെ വീട്ടില്‍ ഹാജരാക്കാന്‍ ആരോടും നിര്‍ദേശം നല്‍കിയിട്ടില്ലെന്നും ചീഫ് എന്‍ജിനീയറോടാണു താന്‍ വിശദീകരണം ആവശ്യപ്പെട്ടതെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. ജില്ലയിലെ പൊതുമരാമത്തു വകുപ്പ് ദേശീയപാത വിഭാഗത്തിലെ ഉദ്യോഗസ്ഥരാണു തന്റെ വീട്ടിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രമിച്ചതെന്നു മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ ശരിയായ മാര്‍ഗത്തിലൂടെ നല്‍കുന്നതിനു പകരം മന്ത്രിയുടെ വീട്ടിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു കഴിഞ്ഞ കാലങ്ങളില്‍ അവര്‍ ചെയ്തു ശീലിച്ചതിന്റെ തുടര്‍ച്ചയാകുമെന്നും അത്തരം കീഴ് വഴക്കങ്ങള്‍ പൊളിച്ചെഴുതാന്‍ ഉദ്യോഗസ്ഥര്‍ ശീലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്കു യാത്ര ചെയ്യുന്നതിനിടയില്‍ ഹരിപ്പാട് ആര്‍കെ ജംക്ഷനിലാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ദേശീയപാത അറ്റകുറ്റപ്പണി നടത്തുന്നതു മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്ഥലത്തിറങ്ങി പരിശോധന നടത്തിയ മന്ത്രി പൊതുമരാമത്ത് ചട്ടങ്ങള്‍ ലംഘിച്ച്, ഉദ്യോഗസ്ഥന്റെ മേല്‍നോട്ടമില്ലാതെ അറ്റകുറ്റപ്പണി നടത്തുന്നതിനെപ്പറ്റി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് എന്‍ജിനീയര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
ശരിയായ മാര്‍ഗത്തിലൂടെ ചീഫ് എന്‍ജിനീയര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടൊപ്പം മന്ത്രിയുടെ അറിവിലേക്കായി നേരിട്ടു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു ശ്രമിച്ചതെന്നു ജില്ലയിലെ ദേശീയപാത വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ഇന്നു ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് മന്ത്രിക്കു കൈമാറും. ചട്ടം ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി നടപടിക്കു നിര്‍ദേശം നല്‍കുമെന്നാണു സൂചന.
എന്നാല്‍ അറ്റകുറ്റപ്പണി നടക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നതായാണു ദേശീയപാത ഉദ്യോഗസ്ഥ വിഭാഗത്തിന്റെ വിശദീകരണം. മന്ത്രി എത്തുന്നതിനു മുന്‍പ്, ദേശീയപാത കൈയേറി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതായി വിവരം ലഭിച്ചതനുസരിച്ച് ഒരുദ്യോഗസ്ഥനും കരുവാറ്റയില്‍ അപകടാവസ്ഥയിലുള്ള മരം മുറിച്ച!ു മാറ്റണമെന്ന റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഓവര്‍സിയറും പോവുകയായിരുന്നെന്നാണു ഉദ്യോഗസ്ഥരുടെ വിശദീകരണം. ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്നു പോയതിനു തൊട്ടുപിന്നാലെയാണു മന്ത്രി സ്ഥലത്തെത്തിയത്.ഉദ്യോഗസ്ഥര്‍ തിരിച്ചെത്തുമ്പോഴേക്കു മന്ത്രി സ്ഥലത്തുനിന്നു പോവുകയും ചെയ്തു എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























