നിലയ്ക്കുനിര്‍ത്താതെ മുകേഷിനെ ചുമന്നാല്‍ ചുമക്കുന്ന പാര്‍ട്ടിയും നാറും: യൂത്ത് കോണ്‍ഗ്രസ്

ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമ്പോള്‍ മിമിക്രികാട്ടി രക്ഷപെടാമെന്നു കരുതേണ്ടെന്ന് നടനും എം.എല്‍.എയുമായ മുകേഷിനെതിരെ പരസ്യ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. നിലയ്ക്കുനിര്‍ത്താതെ മുകേഷിനെ ചുമന്നാല്‍ ചുമക്കുന്ന പാര്‍ട്ടിയും നാറുമെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
തങ്ങള്‍ ഉന്നയിച്ചതു ജനകീയ പ്രശ്‌നങ്ങളാണ്. കൊല്ലത്തെ തീരദേശ നിവാസികള്‍ കടലാക്രമണംമൂലം കനത്തനഷ്ടം നേരിട്ടിട്ടും ഭരണസിരാകേന്ദ്രത്തില്‍ ചരിത്രത്തിലാദ്യമായി ബോംബ് സ്‌ഫോടനം നടന്നിട്ടും ജില്ലാ ആശുപത്രിയില്‍ സാധാരണക്കാര്‍ പനികൊണ്ട് വിറച്ചപ്പോഴും എംഎല്‍എയുടെ സാനിധ്യം കൊല്ലത്തില്ലായിരുന്നു. ഇതിന് എം.എല്‍.എ മറുപടി പറയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രകൃതി ക്ഷോഭം വിലയിരുത്താനും പിഡബ്ല്യൂഡി റോഡ് സുരക്ഷയെക്കുറിച്ചു ചര്‍ച്ചചെയ്യാനും കൊല്ലത്തിന്റെ ചുമതലയുള്ള മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വിളിച്ചുചേര്‍ത്ത യോഗത്തിലും മുകേഷ് പങ്കെടുത്തില്ല. ഇതിനാണു മുകേഷ് മറുപടി പറയേണ്ടിയിരുന്നത്. ഈ വിവാദം കത്തിനില്‍ക്കെ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തിലും മുകേഷ് പങ്കെടുത്തില്ല. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മന്ത്രിയാക്കാത്തതിലുള്ള പ്രതിഷേധമാണോ കേരള സര്‍ക്കാര്‍ കൊല്ലം ബീച്ചില്‍ നടത്തിയ യോഗ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായിയോടൊപ്പം സ്ഥലം എംഎല്‍എ പങ്കെടുക്കാതിരുന്നതെന്നും മുകേഷ് വ്യക്തമാക്കണം.
ബഡായി ബംഗ്ലാവിലിരുന്ന് പൊതുപ്രവര്‍ത്തനം നടത്താമെന്നതു മുകേഷിന്റെ വ്യാമോഹം മാത്രമാണ്. ഇത് സിപിഎമ്മിനു പോലും തലവേദനയായി. സെലിബ്രിറ്റി എന്ന നിലയില്‍മാത്രം തന്നെക്കണ്ടാല്‍ മതിയെന്ന മറുപടിയാണു മുകേഷ് തന്നെ പരിപാടിക്ക് ക്ഷണിക്കുന്നവരോട് പറയുന്നത്. ജനകീയ പ്രശ്‌നങ്ങളോടുള്ള എംഎല്‍എയുടെ കോമഡി ഷോ കരച്ചിലിന്റെ പ്രതീതിയാണു കൊല്ലം നിവാസികള്‍ക്ക്. സാമ്പത്തികലാഭം മാത്രമാണു മുകേഷിന്റെ ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























