Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കളക്ടറും എംപിയും തുറന്ന പോരിന്....കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍

01 JULY 2016 11:15 PM IST
മലയാളി വാര്‍ത്ത.

അഴിമതിക്ക് കളമൊരുക്കാത്ത കളക്ടര്‍ക്കെതിരെ രാഷ്ട്രീയക്കാരുടെ പ്രതിഷേധം. കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍. പിആര്‍ഡിയെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ പ്രചാരണം നടത്തുകയാണ്. ഇക്കാര്യത്തില്‍ കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടികളുമായി മൂന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കളക്ടറേറ്റിലെ ജീവനക്കാരെ എംപി ഭീഷണിപ്പെടുത്തിയതായി ഇന്നലെ പരാതി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് എംപിയുടെ നടപടിക്കെതിരെ കളക്ടര്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ഇതാണ് എംപിയുടെ പ്രതികരണത്തിന് കാരണം. രൂക്ഷമായ ആരോപണമാണ് കളക്ടര്‍ ബ്രോയെന്നറിയപ്പെടുന്ന പ്രശാന്തിനെതിരെ രാഘവന്‍ ഉന്നയിക്കുന്നത്.
എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കളക്ടര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് പരാതി. പണി പൂര്‍ത്തിയാക്കി ചെലവുകള്‍ക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കാതെ കളക്ടര്‍ പുനപ്പരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംപി ആയതിന് ശേഷം 24 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. മുന്‍ കലക്ടര്‍മാരുടെ കൃത്യമായ ഏകോപനം വഴിയാണ് പദ്ധതികള്‍ നടപ്പായത്. കഴിഞ്ഞ ലോക്‌സഭാ കാലഘട്ടത്തില്‍ എംപി ഫണ്ട് വിനിയോഗത്തില്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിഞ്ഞു.
സാധാരണ രണ്ടോ മൂന്നോ ദിവസത്തിനുള്ള ഭരണാനുമതി ലഭിക്കുന്ന സ്ഥിതിയില്‍നിന്ന് മാറി ഇപ്പോള്‍ 33 പദ്ധതികളുടെ പ്രവര്‍ത്തനം ഒരുമാസത്തോളം കലക്ടര്‍ ഭരണാനുമതി നല്‍കാതെ വൈകിപ്പിച്ചു. കലക്ടര്‍ക്കുവേണ്ടി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി അനുമതി നല്‍കിയ ഒന്നരക്കോടിയുടെ 35 ബില്ലുകള്‍ രണ്ട് മാസമായി പാസാകാതെ കിടക്കുന്നു. മറ്റ് എംപിമാര്‍ക്ക് ബാധകമല്ലാത്ത വിധത്തില്‍ പുനപരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിപ്പിക്കുകായാണെന്ന് എംകെ രാഘവന്‍ പറഞ്ഞു.
എംപി ഫണ്ട് വിനിയോഗത്തില്‍ കളക്ടര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിരീക്ഷണങ്ങളാണ് എംപിയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരോട് എംപി തട്ടിക്കയറി. ഭീഷണിപ്പെടുത്തുകയും ചെയ്തു. കളക്ടര്‍ ഓഫീസില്‍ ഇല്ലായിരുന്ന സമയത്തായിരുന്നു എംപിയുടെ നടപടി. എംപി ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുമ്പോള്‍ അതില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളില്‍ കളക്ടര്‍ക്ക് പരിശോധന നടത്താന്‍ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം. ഇത് പാടില്ലെന്നും താന്‍ പണി അനുവദിച്ചാല്‍ ആ തുകയെല്ലാം കരാറുകാരന് കൈമാറണമെന്നുമാണ് എംപിയുടെ നിലപാട്.
കരാറുകാരന്‍ എഴുതി തരുന്ന ബില്‍ അതേ പടി അംഗീകരിക്കണം. അല്ലാതെ അതില്‍ പരിശോധന വേണ്ടെന്നും എംപി പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള തുക കരാറുകാര്‍ അന്യായമായി കൊണ്ടു പോകുന്നത് അനുവദിക്കില്ലെന്നാണ് കളക്ടറുടെ പക്ഷം. 
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ കരാറുകാര്‍ക്ക് മുഴുവന്‍ തുകയും അനുവദിക്കണമെന്ന് കളക്ടറോട് എംപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് മുമ്പേ എംപി ഫണ്ടിലെ തുക കരാറുകാര്‍ക്ക് കിട്ടിയെന്ന് ഉറപ്പാക്കാനായിരുന്നു അത്. എന്നാല്‍ പരിശോധനയില്‍ പണികളില്‍ പലതിലും പ്രശ്‌നങ്ങള്‍ കളക്ടറുടെ ഓഫീസ് കണ്ടെത്തി. ഇതോടെ കരാറുകാര്‍ക്ക് ബില്‍ പാസായി കിട്ടിയതുമില്ല. ഇതാണ് എംപിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എംപി ഫണ്ടില്‍ അവസാന വാക്ക് താനാണെന്നും മറ്റാരും ഇത് പരിശോദിക്കേണ്ടന്നുമാണ് രാഘവന്റെ നിലപാട്. എന്നാല്‍ പണികളുടെ ശുപാര്‍ശയ്ക്ക് മാത്രമേ എംപിക്ക് അവകാശമുള്ളൂ. കാശ് വിനിയോഗത്തിനുള്ള അവകാശം പോലും ജില്ലാ ഭരണകൂടത്തിനാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് അംഗീകരിക്കാന്‍ എംപി തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. എംപി ഫണ്ടിലെ പണിയില്‍ എന്തെങ്കില്‍ കൃത്രിമത്വം ഉണ്ടെന്ന് വന്നാല്‍ അതില്‍ കളക്ടര്‍ക്ക് മാത്രമാകും ഉത്തരവാദിത്തം. അന്ന് എംപിക്ക് കൈകഴുകുകയും ചെയ്യാം. അതുകൊണ്ട് തന്നെ വ്യക്തമായ പരിശോധനയ്ക്ക് ശേഷമേ ബില്ലുകള്‍ അംഗീകരിക്കൂവെന്നാണ് കളക്ടറേറ്റിന്റെ നിലപാട്.
2015 ഫെബ്രുവരിയിലാണ് എന്‍. പ്രശാന്ത് കോഴിക്കോട് കളക്ടര്‍ പദവി ഏറ്റെടുക്കുന്നത്. അന്ന് മുതല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ജില്ലയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്ന ദൗത്യവുമായാണ് ഓപ്പറേഷന്‍ സുലൈമാനി എന്ന പദ്ധതിയുള്‍പ്പെടെ എല്ലാം ഹിറ്റായി. ഇതോടെ ജനപ്രതിനിധികളെക്കാള്‍ കോഴിക്കോട്ടെ പ്രധാന താരമായി കളക്ടര്‍ മാറി. ഇതാണ് രാഷ്ട്രീയ നേതൃത്വങ്ങളെ ചൊടിപ്പിച്ചത്. ഇടതു മുന്നണിക്കായിട്ടാണ് കളക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിവാദം പോലും കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കി. ഏതായാലും സംഭവം വഷളാവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (38 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (57 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (3 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends