പണം വാരി വകുപ്പുകാര്‍ കിമ്പളം കിട്ടാതെ വിറയ്ക്കുന്നു;ഒപ്പം മെല്ലെപോക്കും

പൊതുമരാമത്ത് ജലവിഭവ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ മെല്ലെപോക്കില്‍. മന്ത്രിമാരായ ജി.സുധാകരനും മാത്യു ടി തോമസും അഴിമതിക്കാരല്ലാത്തതിനാല്‍ വകുപ്പുകളിലെ താപ്പാനകള്‍ പട്ടിണിയായിരിക്കുകയാണ്. അവര്‍ക്ക് പഴയതു പോലെ കിമ്പളം ലഭിക്കുന്നില്ല. കരാറുകാരനാകട്ടെ സാറുമ്മാര്‍ക്ക് കിമ്പളം നല്‍കാന്‍ മടിക്കുന്നു. മന്ത്രി ജി സുധാകരന്‍ ജീവനക്കാരെ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം റോഡിലിറങ്ങിയാല്‍ ഉദ്യോഗസ്ഥര്‍ പേടിക്കുകയാണെന്നുമുള്ള കാര്യം പരസ്യമായ രഹസ്യമാണ്.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴയില്‍ ഓവര്‍സീയറായ മനോജ് കുമാറിനെ മന്ത്രി സസ്‌പെന്റ് ചെയ്തത്. റോഡില്‍ കുഴിയടയ്ക്കുന്നത് പരിശോധിക്കാന്‍ മന്ത്രിയെത്തുമ്പോള്‍ ഓവര്‍സീയര്‍ സ്ഥലത്തില്ലായിരുന്നതാണ് കാരണം. ഓവര്‍സീയര്‍ സ്ഥലത്തില്ലെങ്കില്‍ കരാറുകാര്‍ തോന്നും പോലെ ജോലി ചെയ്യും. ഓവര്‍സീയറെ കാത്ത് മന്ത്രി അരമണിക്കൂര്‍ റോഡില്‍ നിന്നെങ്കിലും അദ്ദേഹം എത്തിയില്ല.
മന്ത്രി കടന്നു പോകുന്ന വഴികളിലെ ഓവര്‍സീയര്‍മാരും എഞ്ചിനീയര്‍മാരും നെഞ്ചിടിപ്പോടെയാണ് പകല്‍ തള്ളിനീക്കുന്നത്. ഏതു നേരവും തങ്ങള്‍ക്ക് മുമ്പില്‍ മന്ത്രി അവതരിക്കുമെന്ന് അവര്‍ക്കറിയാം
.മന്ത്രി മാത്യു ടി തോമസ് ജി സുധാകരനെ പോലെ കര്‍ശനക്കാരനാണെങ്കിലും അദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്, കഴിഞ്ഞ അഞ്ചു കൊല്ലം മോശമല്ലാത്ത അഴിമതിയാണ് ഇവിടങ്ങളില്‍ കാണുന്നത്.
പൊതുമരാമത്ത് വകുപ്പില്‍ കൈക്കൂലിയുടെ ചാകരയായിരുന്നു,. ഉദ്യോഗസഥരൊക്കെ കോടികളാണ് സമ്പാദിച്ചത്. അതിന് അതത് വകുപ്പു മന്ത്രിമാരുടെ പിന്തുണയുമുണ്ടായിരുന്നു. അക്കാലത്ത് വിജിലന്‍സ് നോക്കുകുത്തിയായിരുന്നതിനാല്‍ ആരെയും പേടിക്കാതെ നിര്‍ബാധം തുടങ്ങുകയായിരുന്നു പണം വാരി വകുപ്പുകളിലെ അഴിമതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























