Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആരാണ് അതിര് ലംഘിക്കുന്നത്...അപമാനിച്ചതിനു മാപ്പു പറയണം എന്നാവശ്യപ്പെട്ട എം കെ രാഘവന്‍ എംപിക്കു ഫേസ്ബുക്കിലൂടെ കുന്നംകുളത്തിന്റെ മാപ്പു നല്‍കി കലക്ടര്‍ ബ്രോയുടെ കിടു മറുപടി

01 JULY 2016 07:00 AM IST
മലയാളി വാര്‍ത്ത.

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ഭീഷണിക്കു പിന്നാലെ എംപിയും കളക്ടറും പരസ്യമായ വിഴുപ്പലക്കലിലേക്ക്. കോഴിക്കോട് എംപിയായ എംകെ രാഘവന് കുന്നംകുളം മാപ്പ് പോസ്റ്റ് ചെയ്ത് കളക്ടര്‍ പ്രശാന്തിന്റെ മറുപടി. തന്നെ അപമാനിച്ചതിന് ക്ഷമാപണം നടത്തണം എന്ന് രാഘവന്റെ ആവശ്യത്തിന് കുന്നംകുളം വില്ലേജിന്റെ പൊളിറ്റിക്കല്‍ മാപ്പാണ് കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന്ത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് വാര്‍ത്താസമ്മേളനം നടത്തിയ ആളാണ് കോഴിക്കോട് എംപി എംകെ രാഘവന്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമസനടപടി സ്വീകരിക്കും എന്നായിരുന്നു ഭീഷണി.
കളക്ടര്‍ തനിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നു, എംപി ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുന്നില്ല, ബില്ലുകള്‍ പാസാക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളും എംകെ രാഘവന്‍ ഉന്നയിച്ചിരുന്നു. കളക്ടര്‍ പിആര്‍ഡി വഴി പുറത്തിറക്കിയ പത്രക്കുറിപ്പായിരുന്നു എംപിയെ പെട്ടെന്ന് പ്രകോപിപ്പിച്ചത്. 'കളക്ടര്‍ ബ്രോ' എന്ന് വിളിക്കപ്പെടുന്ന ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് ,എംപിക്ക് പരിഹാസത്തില്‍ പൊതിഞ്ഞ ഒരു മറുപടിയാണ് കൊടുത്തത്. മാപ്പ് പറഞ്ഞില്ല, മാപ്പിന്റെ ചിത്രം ഇട്ടു... അതും കുന്നംകുളത്തിന്റെ മാപ്പ്
രാഘവനെ പരോക്ഷമായി പരിഹസിക്കുന്നതെന്ന് വ്യാഖ്യാനിക്കാന്ന മറ്റൊരു പോസ്റ്റും കളക്ടര്‍ ഇട്ടിട്ടുണ്ട്. ഒരാളെപ്പറ്റി എങ്ങനേലും വല്ല കുറ്റവും കുറവും അടിയന്തരമായി കണ്ടെത്തണം അല്ലെങ്കില്‍ വല്ല വിവാദവും ഉണ്ടാക്കണം എന്ന 'ജോലി' ഒരു സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടി വന്നാല്‍ അത് അയാള്‍ക്ക് ഒരു കോമ്പ്‌ലിമന്റ് തന്നെയാണ്. അഹങ്കരിക്കാതെ! അടങ്ങ് മോനെ, അടങ്ങ്! ചിത്രം: കയറ്റുമതിക്കായി തയ്യാറാക്കി വച്ച ഞണ്ടുകള്‍. ഇത് അടച്ച് വെക്കേണ്ടതില്ല എന്നത് അറിയാമല്ലൊ. എന്നായിരുന്നു ആ പോസ്റ്റ്.
കളക്ടറേറ്റിലെ ജീവനക്കാരെ എംപി ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് എംപിയുടെ നടപടിക്കെതിരെ കളക്ടര്‍ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. ഇതാണ് എംപിയുടെ പ്രതികരണത്തിന് കാരണം. രൂക്ഷമായ ആരോപണമാണ് കളക്ടര്‍ ബ്രോയെന്നറിയപ്പെടുന്ന പ്രശാന്തിനെതിരെ രാഘവന്‍ ഉന്നയിക്കുന്നത്. എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കളക്ടര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് പരാതി. പണി പൂര്‍ത്തിയാക്കി ചെലവുകള്‍ക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കാതെ കളക്ടര്‍ പുനപ്പരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എംപി ആയതിന് ശേഷം 24 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. മുന്‍ കലക്ടര്‍മാരുടെ കൃത്യമായ ഏകോപനം വഴിയാണ് പദ്ധതികള്‍ നടപ്പായത്. കഴിഞ്ഞ ലോക്‌സഭാ കാലഘട്ടത്തില്‍ എംപി ഫണ്ട് വിനിയോഗത്തില്‍ നൂറ് ശതമാനം പൂര്‍ത്തിയാക്കാന്‍ ഇതുവഴി കഴിഞ്ഞു.
സാധാരണ രണ്ടോ മൂന്നോ ദിവസത്തിനുള്ള ഭരണാനുമതി ലഭിക്കുന്ന സ്ഥിതിയില്‍നിന്ന് മാറി ഇപ്പോള്‍ 33 പദ്ധതികളുടെ പ്രവര്‍ത്തനം ഒരുമാസത്തോളം കലക്ടര്‍ ഭരണാനുമതി നല്‍കാതെ വൈകിപ്പിച്ചു. കലക്ടര്‍ക്കുവേണ്ടി ജോയിന്റ് ഡയറക്ടര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി അനുമതി നല്‍കിയ ഒന്നരക്കോടിയുടെ 35 ബില്ലുകള്‍ രണ്ട് മാസമായി പാസാകാതെ കിടക്കുന്നു. മറ്റ് എംപിമാര്‍ക്ക് ബാധകമല്ലാത്ത വിധത്തില്‍ പുനപരിശോധനയ്ക്ക് ഉത്തരവിട്ട് വൈകിപ്പിക്കുകായാണെന്ന് എംകെ രാഘവന്‍ പറഞ്ഞു. എംപി ഫണ്ട് വിനിയോഗത്തില്‍ കളക്ടര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിരീക്ഷണങ്ങളാണ് എംപിയെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ കളക്ടറേറ്റിലെത്തി ഉദ്യോഗസ്ഥരോട് എംപി തട്ടിക്കയറി. ഭീഷണിപ്പെടുത്തുകയും ചെയ്തു. കളക്ടര്‍ ഓഫീസില്‍ ഇല്ലായിരുന്ന സമയത്തായിരുന്നു എംപിയുടെ നടപടി. എംപി ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കുമ്പോള്‍ അതില്‍ സുതാര്യത ഉറപ്പുവരുത്തേണ്ടത് കളക്ടറുടെ ഉത്തരവാദിത്വമാണ്. എംപിയുടെ ഓഫീസ് പാസാക്കുന്ന കരാറുകളില്‍ കളക്ടര്‍ക്ക് പരിശോധന നടത്താന്‍ അധികാരമുണ്ട്. നിലവാരം ഉറപ്പാക്കി മാത്രമേ പണം അനുവദിക്കാവൂ എന്നതാണ് ചട്ടം. ഇത് പാടില്ലെന്നും താന്‍ പണി അനുവദിച്ചാല്‍ ആ തുകയെല്ലാം കരാറുകാരന് കൈമാറണമെന്നുമാണ് എംപിയുടെ നിലപാട്. 
കരാറുകാരന്‍ എഴുതി തരുന്ന ബില്‍ അതേ പടി അംഗീകരിക്കണം. അല്ലാതെ അതില്‍ പരിശോധന വേണ്ടെന്നും എംപി പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള തുക കരാറുകാര്‍ അന്യായമായി കൊണ്ടു പോകുന്നത് അനുവദിക്കില്ലെന്നാണ് കളക്ടറുടെ പക്ഷം. അതുകൊണ്ട് തന്നെ എംപി ഫണ്ട് പ്രകാരം നടത്തുന്ന പണികളില്‍ കര്‍ശന പരിശോധനയും കളക്ടറേറ്റിലെ ജീവനക്കാര്‍ നടത്തി. ഇതോടെ കരാറുകാര്‍ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങി. ഇതാണ് എംപിയുടെ കളക്ടറേറ്റിലെത്തിയുള്ള വിരട്ടലിന് കാരണമെന്നാണ് കളക്ടറേറ്റിലെ ജീവനക്കാര്‍ പറയുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ കരാറുകാര്‍ക്ക് മുഴുവന്‍ തുകയും അനുവദിക്കണമെന്ന് കളക്ടറോട് എംപി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റത്തിന് മുമ്പേ എംപി ഫണ്ടിലെ തുക കരാറുകാര്‍ക്ക് കിട്ടിയെന്ന് ഉറപ്പാക്കാനായിരുന്നു അത്. എന്നാല്‍ പരിശോധനയില്‍ പണികളില്‍ പലതിലും പ്രശ്‌നങ്ങള്‍ കളക്ടറുടെ ഓഫീസ് കണ്ടെത്തി. ഇതോടെ കരാറുകാര്‍ക്ക് ബില്‍ പാസായി കിട്ടിയതുമില്ല. ഇതാണ് എംപിയെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എംപി ഫണ്ടില്‍ അവസാന വാക്ക് താനാണെന്നും മറ്റാരും ഇത് പരിശോദിക്കേണ്ടന്നുമാണ് രാഘവന്റെ നിലപാട്. എന്നാല്‍ പണികളുടെ ശുപാര്‍ശയ്ക്ക് മാത്രമേ എംപിക്ക് അവകാശമുള്ളൂ. കാശ് വിനിയോഗത്തിനുള്ള അവകാശം പോലും ജില്ലാ ഭരണകൂടത്തിനാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇത് അംഗീകരിക്കാന്‍ എംപി തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. രാഷ്ട്രീയത്തിലും ഭരണത്തിലും ആരാണ് വലിയവന്‍ എന്ന മൂപ്പിള തര്‍ക്കം വന്നാല്‍ കാര്യങ്ങള്‍ കുഴയുകയേ ഉള്ളൂ അത് ആരായാലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (17 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends