മഅദനിയെ കയറ്റാതെ ഇന്‍ഡിഗോ വിമാനം പറന്നു... യാത്ര മുടങ്ങിയതില്‍ പ്രതിഷേധിച്ച പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനകമ്പനിയുടെ ഓഫീസിന്റെ ചില്ല് അടിച്ചു തകര്‍ത്തു..സംഘ്ര്‍ഷം..

ഇന്‍ഡിഗോ വിമാനക്കമ്പനി മദനിയെ കയറ്റാന്‍ പറ്റില്ലെന്ന നിലപാടില്‍. പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകര്‍. പോലീസും കുഴങ്ങുന്നു. പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കയറ്റാതെ വിമാനം കേരളത്തിലേക്ക് പറഞ്ഞു. ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതിയായ മദനിയെ ചട്ടലംഘനമാകും എന്നു കാണിച്ചാണ് വിമാനക്കമ്പനി രാവിലെ അദ്ദേഹത്തെ കയറ്റാതെ നാട്ടിലേക്ക് പോന്നത്. മഅദനിയെ കൊണ്ടുപോകുന്നതില്‍ തടസമുണ്ടെന്ന് വിമാനക്കമ്പനി അറിയിക്കുകയായിരുന്നു. ഇതോടെ വാര്‍ത്തയറിഞ്ഞ് പ്രകോപിതരായ പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അതിക്രമം നടത്തി. ഇന്‍ഡിഗോ വിമാനത്തിന്റെ ഓഫീസിന്റെ ചില്ല് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
ബെംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 12.55ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് മഅദനി യാത്രചെയ്യേണ്ടിയിരുന്നത്. അദ്ദേഹത്തിനൊപ്പം എസിപി ശാന്തകുമാറും ഒരു ഇന്‍സ്‌പെകടറും യാത്ര ചെയ്യേണ്ടതാണ്. എന്നാല്‍ ആയുധധാരികളായ പൊലീസുകാരെ വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്നാണ് വിമാനകമ്പനി മഅദനിയെ കൂടാതെ നട്ടിലേക്ക് പറന്നത്. ഇതോടെ ബാംഗ്ലൂരില്‍ തങ്ങിയ മഅദനി വൈകീട്ടോടെ ഇന്‍ഡിഗോ വിമാനത്തില്‍ തന്നെ
ബെംഗളൂരു പൊലീസിലെ 10 പേര്‍ അടങ്ങുന്ന മറ്റൊരു സംഘം റോഡ് മാര്‍ഗം ഇന്നലെ നെടുമ്പാശേരിയിലെത്തി. മഅദനിക്കൊപ്പം ഭാര്യ സൂഫിയ, പിഡിപി സംസ്ഥാന സെക്രട്ടറി മുഹമ്മദ് റജീബ്, സഹായികളായ ഷാനവാസ്, കുഞ്ഞുമോന്‍ എന്നിവര്‍ വിമാനത്താവളതില്‍ എത്തിയിരുന്നു. വിമാനക്കമ്പനി അധികൃതര്‍ ബോര്‍ഡിങ് പാസ് നല്‍കാതിരുന്നപ്പോള്‍ മഅദനിയുടെ കൂടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരും മഅദനിക്ക് വേണ്ടി സംസാരിക്കാന്‍ തയ്യാറായില്ല.
കഴിഞ്ഞ തവണയും ഇതേ വിമാനത്തില്‍ തന്നെയാണ് മഅദനി കേരളത്തിലേക്ക് വന്നതും തിരിച്ച് പോയതും. അന്നൊന്നും ഇല്ലാത്ത കാര്യമാണ് ഇക്കുറി ഇന്‍ഡിഗോ അധികൃതര്‍ പറയുന്നതെന്ന് മഅദനിയുടെ കൂടെയുള്ളവര്‍ അറിയിച്ചു. കഴിഞ്ഞ തവണ വന്നപ്പോള്‍ മഅദനിയുടെ കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ തോക്ക് രജിസ്റ്റര്‍ ചെയ്തതല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി എതിര്‍പ്പ് അറിയിച്ചിരുന്നു.എന്നാല്‍ മഅദനിക്ക് യാത്ര ചെയ്യുന്നതിന് തടസമൊന്നും അറിയിച്ചിരുന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ബോര്‍ഡിങ് പാസ് നല്‍കിയപ്പോഴും ഇല്ലാത്ത എതിര്‍പ്പാണ് അവസാന നിമിഷം വിമാനക്കമ്പനി ഉയര്‍ത്തിയതെന്നും മഅദനിയുടെ കൂടെയുള്ളവര്‍ ചൂണ്ടിക്കാട്ടി.
മഅദനിയുടെ യാത്ര മുടങ്ങിയതിനെത്തുടര്‍ന്ന് പി.ഡി.പി പ്രവര്‍ത്തകര്‍ കൊച്ചിയിലെ ഇന്‍ഡിഗോ ഓഫീസ് ഉപരോധിച്ചു. തുടര്‍ന്ന് സംഘര്‍ഷവുമാണ്ടി. സുപ്രീം കോടതി അനുമതി നല്‍കിയ വ്യക്തിക്ക് യാത്ര നിഷേധിച്ചത് ഉന്നത തലത്തിലുള്ള ഗൂഢാലോചനയാണെന്നും അവര്‍ ആരോപിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈകീട്ട് 8.15ന്റെ ഇന്‍ഡിഗോ വിമാനത്തില്‍ മഅദനി കൊച്ചിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പിഡിപി സംസ്ഥാന നേതാക്കള്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
സുപ്രീം കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണു മഅദനി നാട്ടിലെത്തുന്നത്. 12വരെ കേരളത്തില്‍ തങ്ങും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























