ചെറിയ പെരുന്നാള്‍ ബുധനാഴ്ച

ശവ്വാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ചെറിയപെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കേരളാ മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ്കുഞ്ഞു മൗലവി എന്നിവര്‍ അറിയിച്ചു.
എവിടെയും മാസപ്പിറവി കണ്ടതായി റിപ്പോര്‍ട്ടില്ലാത്തതിനാലും 30 നോന്പ് പൂര്‍ത്തിയാക്കിയതിനാലുമാണ് മറ്റന്നാള്‍ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























