സഭാക്കോടതി നല്‍കുന്ന വിവാഹമോചനത്തിന് നിയമസാധുത ഇല്ല : സുപ്രീംകോടതി

ക്രിസ്ത്യന്‍ സഭാക്കോടതി നല്‍കുന്ന വിവാഹമോചനത്തിന് നിയമസാധുത ഇല്ലെന്ന് സുപ്രീംകോടതി. ഇത്തരത്തിലുള്ള വിവാഹമോചനങ്ങള്‍ക്ക് ശേഷം പുനര്‍വിവാഹം കഴിക്കുന്നത് കുറ്റകരമായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢും അടങ്ങുന്ന ബെഞ്ച് പരാമര്‍ശിച്ചു. സിവില്‍ കോടതിയില്‍ നിന്നാണ് വിവാഹമോചനം നേടേണ്ടത്.
ബംഗളൂരുവില്‍ നിന്നുള്ള ഒരു കേസ് പരിഗണിക്കവേയാണ് പരമോന്നത കോടതി ഇക്കാര്യം അഭിപ്രായപ്പെട്ടത്. സഭാകോടതിയില്‍ നിന്നുള്ള വിവാഹമോചനങ്ങള്‍ക്ക് നിയമസാധുത തേടി ക്ലാറെന്‍സ് പയസ് എന്നയാളാണ് കോടതിയെ സമീപിച്ചത്.
ക്രിസ്ത്യാനികളുെട വിവാഹമോചന കാര്യങ്ങളില്‍ കാനോന്‍ നിയമപ്രകാരം മുന്നോട്ടുപോകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ 1996ല്‍ മോളി ജോസഫ് ജോസഫ് സെബാസ്റ്റ്യന്‍ കേസില്‍ തന്നെ സുപ്രീംകോടതി ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളതാണെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. വിവാഹമോചനം സിവില്‍ കോടതിയില്‍ നിന്നാണ് നേടേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























