Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ശരിയാകുന്നത് മാര്‍ട്ടിന്റെ വസന്തകാലം.... കേരളാ ലോട്ടറിയുടെ നട്ടെല്ലൊടിച്ച് അന്യസംസ്ഥാന ലോട്ടറി രാജാവിന് പരവതാനി വിരിക്കാന്‍ പിണറായി... വന്‍ കൊള്ളക്ക് വീണ്ടും കളമൊരുങ്ങുമെന്ന ഭീതിയില്‍ കേരള സമൂഹം.. പ്രതിദിനം മാര്‍ട്ടിന്‍ കേരളത്തില്‍ നിന്നും കടത്തിയത

05 JULY 2016 07:29 AM IST
മലയാളി വാര്‍ത്ത.

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മദ്യത്തെക്കാള്‍ കൂടുതല്‍ കേരളാ സമൂഹത്തെ ബാധിച്ച ക്യാന്‍സറായിരുന്നു സിക്കിം ഭൂട്ടാന്‍ ലോട്ടറി. ഈ ലോട്ടറി ഭ്രമം നിരവധിപ്പേരുടെ ജീവിതം കടക്കെണിയിലും ഒരു മുഴം കയറിലുമാക്കിയിരുന്നു. വീണ്ടും ആ കാട്ടുകള്ളന് കടന്നുവരാന്‍ സര്‍ക്കാര്‍ ഇടം കൊടുക്കുമോ. എങ്കില്‍ തകരാന്‍ പോകുന്നത് കേരള ലോട്ടറിയും നിരവധി ജീവിതങ്ങളും. മാര്‍ട്ടിന്റെ കേസ് വാദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരായ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം ഇത്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വിലസിയ ലോട്ടറി രാജാവിന് അന്ന് സര്‍ക്കാര്‍ ഒത്താശചെയ്‌തെന്ന് ശക്തമായി ആരോപിച്ച കോണ്‍ഗ്രസിന് പിണറായി സര്‍ക്കാരിനെതിരെ കിട്ടിയ ശക്തമായ ആയുധമായി മാറുകയാണ് പുതിയ സ്ഥിതിവിശേഷം.
സാന്റിയാഗോ മാര്‍ട്ടിന്‍ രണ്ടുകോടി രൂപ ദേശാഭിമാനിയില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്ന് സിക്കിം സൂപ്പര്‍, സിക്കിം ധനം തുടങ്ങിയ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് വി എസ് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നുവെന്നും ഇവര്‍ക്കെതിരായ കേസുകളില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്നുമാണ് കോണ്‍ഗ്രസ് അക്കാലത്ത് ആരോപിച്ചത്. തുടര്‍ന്ന് 2010 ജൂലൈയിലെ നിയമസഭാ സമ്മേളനത്തില്‍ വിഡി സതീശന്‍ വിഷയം അവതരിപ്പിച്ചതോടെ ഇക്കാര്യം കേരളത്തില്‍ വന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. മാര്‍ട്ടിനെതിരായ കേസുകള്‍ സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നതായും മാര്‍ട്ടിന് കേരളത്തില്‍ കച്ചവടം സ്വതന്ത്രമായി നടത്താന്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ചെയ്യുന്നതായും പ്രതിപക്ഷം ശക്തമായി ആരോപിച്ചു. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും സംസ്ഥാനത്തിന് ഒന്നും ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാട്ടി സിപിഎമ്മും ഇടതു സര്‍ക്കാരും പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിച്ചു.
അതുവരെ കേരളത്തിലെ ലോട്ടറിരംഗത്തുനിന്ന് കോടികള്‍ കൊണ്ടുപോയിരുന്ന മാര്‍ട്ടിന്‍ കളമൊഴിഞ്ഞതോടെ കേരള ലോട്ടറിയിലൂടെ സര്‍ക്കാരിനുണ്ടായ വരുമാനം ഒന്‍പതിരട്ടിയോളമാണ് വര്‍ദ്ധിച്ചത്. വി എസ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്ത് കേരള ലോട്ടറിയിലൂടെ ഖജനാവിന് 2237 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് പിന്നീട് യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്ത് നേടാനായത് 19,600 കോടി രൂപയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 201011 കാലത്ത് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വാര്‍ഷിക വിറ്റുവരവ് 557 കോടി രൂപയായിരുന്നു. ഈ സ്ഥാനത്തുനിന്ന് വാര്‍ഷിക വിറ്റുവരവ് ഇപ്പോള്‍ 6,500 കോടിയിലെത്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിതന്നെ ഇക്കഴിഞ്ഞ ഏപ്രിലില്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തില്‍ സാന്റിയാഗോ മാര്‍ട്ടിന്‍ നടത്തിയിരുന്നത് പ്രതിദിനം നാല്പതുകോടി രൂപയുടെ ലോട്ടറി വിറ്റുവരവായിരുന്നു എന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഇക്കാലത്ത് ശരാശരി രണ്ടുകോടിയായിരുന്നു കേരള ലോട്ടറികളുടെ വിറ്റുവരവ്. മാര്‍ട്ടിന്‍ പോയതോടെ കേരള സര്‍ക്കാര്‍ ലോട്ടറിയുടെ വിറ്റുവരവ് ഗണ്യമായി ഉയര്‍ന്നെങ്കിലും മാര്‍ട്ടിന്‍ നടത്തിയ സിക്കീം, ഭൂട്ടാന്‍ ലോട്ടറികളുടെ ചൂടന്‍ വില്‍പനയ്‌ക്കൊപ്പമെത്താന്‍ കേരള ലോട്ടറികള്‍ക്ക് കഴിഞ്ഞിരുന്നില്ല. പ്രതിദിനം പത്തുകോടിയായി കേരള ലോട്ടറികളുടെ വിറ്റുവരവ് വര്‍ദ്ധിച്ചു.
യുഡിഎഫ് അധികാരത്തില്‍ വന്നതോടെ കേരളവിപണിയില്‍ വീണ്ടും പിടിമുറുക്കാന്‍ മാര്‍ട്ടിന്‍ നീക്കം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി 2013 നവംബറില്‍ നാഗാലാന്‍ഡ് ലോട്ടറിയുടെ വിതരണക്കാരനെന്ന നിലയില്‍ കേരളത്തിലെത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ലോട്ടറി നടത്തിപ്പിന് രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനായി മാര്‍ട്ടിന്‍ നല്‍കിയ അപേക്ഷ സര്‍ക്കാര്‍ തള്ളുകയായിരന്നു. എന്നാല്‍ കാരണമൊന്നും കാണിക്കാതെയാണ് സര്‍ക്കാര്‍ അപേക്ഷ തള്ളിയതെന്നതിനാല്‍ അത് മാര്‍ട്ടിന് നിയമപരമായി ആനുകൂല്യം ലഭിക്കാന്‍ അവസരമൊരുക്കുമെന്ന് വാദമുയരുകയും ചെയ്തു.
കേരള ലോട്ടറി വില്‍പ്പനയിലൂടെയുള്ള വിറ്റുവരവായ പത്തുകോടി കഴിഞ്ഞാലും 30 കോടിയുടെ ചൂതാട്ടത്തിനു കൂടിയുള്ള സാധ്യത കേരളത്തിലുണ്ടെന്ന് വ്യക്തമായി അറിയാവുന്ന മാര്‍ട്ടിന്‍ പേപ്പര്‍ ലോട്ടറി വില്‍പനയ്ക്കായുള്ള ട്രേഡ് ലൈസന്‍സിന് പാലക്കാട് നഗരസഭയില്‍ അപേക്ഷ നല്‍കുകയായിരുന്നു. അനുകൂലമായോ പ്രതികൂലമായോ മറുപടി നല്‍കാതെ തള്ളിയത് ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ച മാര്‍ട്ടിന് സഹായകരമാകുമെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് പിന്നീട് വ്യക്തമാകുകയും ചെയ്തു. 2014 ജൂലായില്‍ ലോട്ടറി കേസില്‍ മാര്‍ട്ടിന് അനുകൂലമായ കോടതി വിധിയുണ്ടായി. അന്യസംസ്ഥാന ലോട്ടറി നടത്താന്‍ നിയമാനുസൃതം അപേക്ഷിക്കുന്നപക്ഷം അത് പരിഗണിക്കണമെന്നും അനുമതി നല്‍കുകയാണെങ്കില്‍ ഫീസ് സ്വീകരിക്കണമെന്നുമായിരുന്നു സുപ്രീംകോടതി വിധി.
മാര്‍ട്ടിന്റെ വലംകയ്യായ ജോണ്‍കെന്നഡിക്കനുകൂലമായി വന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഈ വിധി വന്നത്. സ്വന്തമായി ലോട്ടറി നടത്തുന്ന ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനത്തിന്റെ ലോട്ടറി നിരോധിക്കാന്‍ ആകില്ലെന്നാണ് നിയമം. സിക്കിം, മണിപ്പാല്‍, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ലോട്ടറി നടത്തിപ്പിനുള്ള അവകാശം മൊത്തമായി വാങ്ങി ഭാഗ്യക്കുറി നടത്തുകയായിരുന്നു മുമ്പ് മാര്‍ട്ടിന്റെ സബ് ഏജന്റായി രംഗത്തെത്തിയ കെന്നഡിയുടെ ലക്ഷ്യം.
സിക്കിം ലോട്ടറിയിലൂടെ മാര്‍ട്ടിന്‍ നടത്തിയ തട്ടിപ്പുകള്‍ കേരളം ബോധ്യപ്പെടുത്തിയതോടെയാണ് വി എസ് സര്‍ക്കാരിന്റെ അവസാന കാലത്ത് മാര്‍ട്ടിനെ കെട്ടുകെട്ടിച്ചത്. കേരളത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ എടുത്തിരിക്കുന്ന കേസുകളില്‍ അന്വേഷണം തീരുന്നതുവരെയാണ് കേന്ദ്ര നിരോധനം ഏര്‍പ്പെടുത്തിയിരുന്നത് വിവിധ ലോട്ടറി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 32 കേസുകളാണ് സിബിഐ ചാര്‍ജുചെയ്തിരുന്നത്.
സിക്കിം ലോട്ടറിയിലൂടെ മാര്‍ട്ടിന്‍ നടത്തിയ തട്ടിപ്പുകള്‍ കേരളം ബോധ്യപ്പെടുത്തിയതോടെയാണ് വിഎസ് സര്‍ക്കാരിന്റെ അവസാന കാലത്ത് മാര്‍ട്ടിനെ കെട്ടുകെട്ടിച്ചത്. കേരളത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്രം നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ എടുത്തിരിക്കുന്ന കേസുകളില്‍ അന്വേഷണം തീരുന്നതുവരെയാണ് കേന്ദ്ര നിരോധനം ഏര്‍പ്പെടുത്തിയിരുന്നത് വിവിധ ലോട്ടറി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 32 കേസുകളാണ് സിബിഐ ചാര്‍ജുചെയ്തിരുന്നത്. ഇതില്‍ 23 കേസുകള്‍ ഇതുവരെയായി സിബിഐ എഴുതിത്തള്ളി നടപടികള്‍ അവസാനിപ്പിച്ചു. സിക്കിം മേഘാലയ ലോട്ടറികളുടെ വില്‍പനയില്‍ ചട്ടലംഘനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ കേസുകള്‍ എഴുതിത്തള്ളിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എഴുതിത്തള്ളല്‍ റിപ്പോര്‍ട്ടുകള്‍ കോടതി അംഗീകരിക്കുകയും ചെയ്തു.
എഴുതിത്തള്ളല്‍ അപേക്ഷ അംഗീകരിച്ച എറണാകുളം സിജെഎം കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂണ്‍ 23ന് റിവിഷന്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റ് അച്ചടിച്ച ശിവകാശിയിലെയും കര്‍ണാടകത്തിലെയും പ്രസ് സിബിഐ പരിശോധിച്ചിലെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അതി സുരക്ഷാ പ്രസുകളിലേ ലോട്ടറി ടിക്കറ്റ് അച്ചിടിക്കാവൂ എന്ന റിസര്‍വ് ബാങ്ക് വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് സര്‍ക്കാര്‍ ആരോപിച്ചത്. സിക്കിമില്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു അപ്പീല്‍.
ഇപ്രകാരം സാന്റിയാഗോ മാര്‍ട്ടിനെതിരായ കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് രണ്ടാഴ്ചയ്ക്കിപ്പുറം മാര്‍ട്ടിന്റെ കേസുകള്‍ വാദിക്കാന്‍ പിണറായിയുടെ നിയമോപദേഷ്ടാവും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ.എംകെ ദാമോദരന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയില്‍ ഹാജരാകുന്നതെന്നതാണ് വിചിത്രം. ലോട്ടറി നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റകൃത്യംതന്നെ ഇല്ലാതായിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും തന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നുമാണ് മാര്‍ട്ടിന്റെ വാദം.

ഈ വാദമുന്നയിക്കുന്നത് മുഖ്യമന്ത്രിയുടെ തന്നെ നിയമോപദേഷ്ടാവാകുന്നത് ന്യായീകരിക്കാനാവില്ലെന്ന് സാന്റിയാഗോ മാര്‍ട്ടിനെതിരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ശക്തമായി രംഗത്തുവന്ന വിഡി സതീശനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമെല്ലാം ആരോപിക്കുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ലോട്ടറിവിഷയം വീണ്ടുമൊരു സജീവ ചര്‍ച്ചയ്ക്ക് വഴിതുറക്കുകയാണ്. വീണ്ടുമൊരു അന്യസംസ്ഥാന ലോട്ടറിയുഗത്തിന് കേരളത്തിന്റെ പടിവാതിലുകള്‍ തുറന്നുകൊടുക്കുമോ എന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. മാര്‍ട്ടിനെതിരെ പാര്‍ട്ടിക്കകത്തുനിന്നുതന്നെ പോരാടിയ വി എസ് അച്യുതാനന്ദന്റെ നിലപാടുകളും ഈ വിഷയത്തില്‍ ഇനി സജീവ ചര്‍ച്ചയായേക്കും. കേരളാ സമൂഹം ഒന്നിച്ച് ഈ വിപത്തിനെതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (39 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (50 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (55 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (1 hour ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (1 hour ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (3 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (6 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (7 hours ago)

Malayali Vartha Recommends