ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കണം സുഗതകുമാരി

ആരാധനാലയങ്ങളിലെ ആനയെഴുന്നള്ളിപ്പ് അവസാനിപ്പിക്കണമെന്ന് സുഗതകുമാരി. അടിമത്തം പോലെ പ്രാകൃതമാണ് ആന എളുന്നള്ളിപ്പെന്നും അവര്‍ പറഞ്ഞു. ആനകള്‍ നേരിടുന്ന ക്രൂരത വരച്ചുകാട്ടുന്ന ദൈവങ്ങള്‍ ചങ്ങലയില്‍ എന്ന ഡോക്യുമെന്ററിയുടെ ആദ്യപ്രദര്‍ശനം കാണാനെത്തിയായിരുന്നു കവയത്രി.
ഭൂമിയിലെ ഏറ്റവും വലിയമൃഗം നേരിടുന്ന ക്രൂരതകളാണ് ഈ ചിത്രത്തില്‍. വംശനാശഭീഷണി നേരിടുന്ന ഏഷ്യന്‍ ആനകള്‍ എന്നോതുടങ്ങിയ ആചാരങ്ങളുടെ ഇരകളാകുന്നു. ആനകളുടെ ദൈന്യത വെളിവാക്കുന്ന വസ്തുനിഷ്ഠമായ ദൃശ്യങ്ങളാണ് ഈ ഡോക്യുമെന്ററിയുടെ കാതല്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തിരുവനന്തപുരം കലാഭവനിലായിരുന്നു.
തൃശ്ശൂര്‍പൂരത്തിന് തുടക്കം കുറിച്ച് തെക്കേഗോപുരവാതില്‍ തുറക്കുന്ന തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്‍ ഉള്‍പ്പടെ കേരളത്തിലെ ആനകളെ അടുത്തുനിന്ന് കാണുകയാണ് ചിത്രമൊരുക്കിയ സംഗീത അയ്യര്‍.
മഹാരാഷ്ട്രിയില്‍ ആറുവര്‍ഷം ഒരേ സ്ഥലത്ത് തളച്ചിട്ട സുന്ദര്‍ എന്ന ആനയുടെ ജീവിതം ആരുടെയും കണ്ണുതുറപ്പിക്കുന്നതാണ് എന്നാല്‍ തൃശ്ശൂരിലെ ലക്ഷ്മിയുടെ അവസ്ഥ തമ്മില്‍ഭേദമെന്നാണ് ആദ്യം തോന്നിയത്. പക്ഷെ ആനയുടെ കഷ്ടകാലം പിന്നാലെയെത്തി ആനകളുടെ സ്വാതന്ത്ര്യത്തിന് ഏതറ്റംവരെയും പോകാന്‍ തയാറെടുക്കുകയാണ് സംഗീത.
കാനഡയിലെ ടൊറന്റോയില്‍ പരിസ്ഥിതി മാധ്യമപ്രവര്‍ത്തകയായ സംഗീത പാലക്കാട്ടുകാരിയാണ്. നിയമസഭാ സമാജികള്‍ക്കുമുന്നില്‍ ഴീറ െശി വെമരസഹല െപ്രദര്‍ശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് കിട്ടിത്. ഇനി സംസ്ഥാനത്തിന്റെ പ്രധാന സ്ഥലങ്ങളില്‍ ഈ ഡോക്യുമെന്ററിയുമായി സംഗീത അയ്യര്‍ സംവദിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























