സങ്കടക്കാഴ്ചയായി... സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു.
മലപ്പുറം ചൂരക്കാവ് ചെറുകുളമ്പ് മഹല്ല് സ്വദേശി കളത്തിങ്ങൽ ഹുസൈൻ (34) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ തബൂക്കിലെ ഷിഫയിലായിരുന്നു അപകടം നടന്നത്. തബൂക്കിലെ 'ബ്രോസ്റ്റ് അതയബ് താസജ്' ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു ഹുസൈൻ. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ, സമീപത്തെ കടയിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു.
ഈ സമയം അമിതവേഗതയിൽ വന്ന വാഹനം ഹുസൈനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പ്രവാസി സുഹൃത്തുക്കൾക്കിടയിൽ 'മാഞ്ഞുപ്പ' എന്ന പേരിൽ ഏറെ പ്രിയങ്കരനായിരുന്നു അദ്ദേഹം. പിതാവ്: പരേതനായ കളത്തിങ്ങൽ ഹംസ, മാതാവ്: ആച്ചൂട്ടി, ഭാര്യ: ഹിബ തസ്നീം.
https://www.facebook.com/Malayalivartha























