അനധികൃത ബാറില്‍ തലസ്ഥാനത്തെ പത്രക്കാര്‍ കൊമ്പുകോര്‍ക്കുന്നു...നീതി നിഷേധത്തിനെതിരെ പടവാളെടുക്കുന്നവര്‍ സ്വന്തം തട്ടകത്തിലെത്തുമ്പോള്‍ രണ്ടു തട്ടില്‍..പോസ്റ്റിട്ട വിനുവിനെതിരെ ഗോപീകൃഷ്ണന്‍

പത്രക്കാര്‍ തമ്മില്‍ തല്ലിയാല്‍ ആരോടു ചോദിക്കും. ചിത്രം വിചിത്രം എന്ന ഏഷ്യാനെറ്റിലെ പരിപാടി പോലെ പല വിചിത്രമായ കാര്യങ്ങളും നടക്കുന്നിടമായി മാറുകയാണോ തലസ്ഥാനത്തെ പത്രക്കാരുടെ സങ്കേതം. ഒത്തൊരുമയോടെ നാട്ടുകാരെ ശരിയും തെറ്റും പഠിപ്പിക്കുന്ന പത്രക്കാര്‍ പ്രസ്‌ക്ലബിലെ ബാര്‍ വിഷയത്തില്‍ തമ്മിലടിക്കുന്നു. ഞങ്ങളെ തൊടാന്‍ ആരുണ്ടെന്ന നിലപാടില്‍ പല പത്രക്കാര്‍ക്കും അതൃപ്തി. സിങ്കത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച വിനുവിന് പത്രക്കാരുടെ കൂട്ട ചീത്തവിളി.
തര്‍ക്കം തുടങ്ങിയത് ഇങ്ങനെ.. പ്രസ് ക്ലബ്ബിലെ സങ്കേതത്തിനെതിരെ പ്രതികരിച്ചാല്‍ ആരെയായാലും വെറുതെ വിടില്ല. ഷെയിം ഓണ്‍യു സിങ്കം! നിങ്ങള്‍ വിചാരിച്ചാലും തലസ്ഥാനത്തെ പത്രക്കാരുടെ അനധികൃത മദ്യവില്‍പ്പന തടയാന്‍ കഴിയില്ല..! എന്ന ട്വീറ്റിട്ട ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും ഔട്ട് പുട്ട് എഡിറ്ററുമായ വിനു വി ജോണിനെതിരെ മാദ്ധ്യമ പ്രവര്‍ത്തകരുടെ കടന്നാക്രമണം എന്ന് സൂചന. ട്വിറ്ററിലൂടെ വിനു വി ജോണ്‍ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്.
മാദ്ധ്യമ ഗുണ്ടകള്‍ തിരിച്ചടി തുടങ്ങിയെന്നും തെരുവ് പട്ടികളെ സൂക്ഷിക്കണമെന്നുമാണ് വിനു വി ജോണിന്റെ ഏറ്റവും പുതിയ ട്വീറ്റ്. ഇതോടെ പ്രസ് ക്ലബ്ബിലെ സങ്കേതം വിഷയത്തില്‍ തുറന്ന പോരിന് വിനു വി ജോണ്‍ തയ്യാറെടുക്കുകയാളെന്ന സൂചനനയാണ് ലഭിക്കുന്നത്.
തന്റെ സഹപ്രവര്‍ത്തകനും ചിത്ര വിചിത്രം എന്ന പരിപാടിയുടെ അവതാരകനുമായ ഗോപീകൃഷ്ണന്‍ കാട്ടാളന്‍ എന്ന് വിളിച്ച് എസ്എംഎസ് അയച്ചതായും വിനു വി ജോണ്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. അതിനിടെ ഏഷ്യാനെറ്റിലെ മറ്റൊരു വിഭാഗം വിനു വി ജോണിന് പൂര്‍ണ്ണ പിന്തുണയുമായി രംഗത്തുണ്ട്. ഇവരെല്ലാം പുതിയ വിഷയത്തില്‍ വിനു വി ജോണിന് പിന്തുണയുമായി രംഗത്തുണ്ട്. പ്രസ് ക്ലബ്ബ് അംഗങ്ങളുടെ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ വിനു വി ജോണിനെ കടന്നാക്രമിക്കുന്ന പ്രതികരണങ്ങള്‍ പ്രവഹിക്കുന്നതായും സൂചനയുണ്ട്. ഇത് മനസ്സിലാക്കിയതാണ് മാദ്ധ്യമ ഗുണ്ടകള്‍ തിരിച്ചടി തുടങ്ങിയെന്നും തെരുവ് പട്ടികളെ സൂക്ഷിക്കണമെന്നും വിനു ട്വീറ്റ് ചെയ്തതെന്നാണ് ലഭിക്കുന്ന വിവരം.
പ്രസ് ക്ലബ്ബില്‍ അനധികൃത മദ്യകച്ചവടമെന്നാണ് വിനു പോസ്റ്റിട്ടത്. ഇത് തീര്‍ത്തും തെറ്റാണ്. മദ്യകച്ചവടമൊന്നും പ്രസ് ക്ലബ്ബില്‍ നടക്കുന്നില്ല. സങ്കേതമെന്നത് മദ്യ കച്ചവടത്തിന്റെ കേന്ദ്രവുമല്ലെന്ന് പ്രസ് ക്ലബ്ബിലെ മുതിര്‍ന്നൊരു അംഗം പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കാനാണ് വിനു ശ്രമിക്കുന്നത്. ഏത് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കാകെ ചീത്ത പേരുണ്ടാക്കും. വിനുവിനെ പോലെ മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. ഋഷിരാജ് സിംഗിനെ എത്ര പ്രകോപിപ്പിച്ചാലും പ്രസ് ക്ലബ്ബിനെതിരെ ഒന്നും ആര്‍ക്കും കിട്ടില്ലെന്നാണ് ഈ മാദ്ധ്യമപ്രവര്‍ത്തകന്‍ പ്രതികിരച്ചത്. അതിനിടെ വിനുവിന്റെ പോസ്റ്റിനെ തുടര്‍ന്ന് സങ്കേതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായും സൂചനയുണ്ട്. പുറത്തുള്ള ആര്‍ക്കും ഇനിയവിടെ പ്രവേശനം ഉണ്ടാകില്ല. ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ രണ്ട് മണി വരേയും രാത്രി ഏഴ് മുതല്‍ പത്ത് വരെയുമായി സങ്കേതത്തിന്റെ പ്രവര്‍ത്തനം ചുരുക്കുകയും ചെയ്തു.
എന്നാല്‍ തിരുവനന്തപുരം പ്രസ്‌ക്ലബിലെ മദ്യ വ്യവസായത്തെകുറിച്ചുള്ള ട്വീറ്റ് തനിക്ക് തോന്നിയതുകൊണ്ട് വെറുതെ ട്വീറ്റ് ചെയ്തതെന്ന് വിനു വി ജോണ്‍.
പ്രസ്‌ക്ലബിലെ മദ്യപാനത്തെകുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മറ്റ് പല വിഷയങ്ങളിലും ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ പ്രതികരിക്കാറുണ്ട്. അത് പോലെ തന്നെയാണ് ഇതും എന്നാണ് വിനു വി ജോണ്‍ പറഞ്ഞത്. തന്റെ ട്വീറ്റിന്റെ പിന്നില്‍ വ്യക്തിപരമായി ആരേയും ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ് ക്ലബിലെ ഇപ്പോഴത്തെ ഭരണസമിതിയിലും മുന്‍ ഭരണസമിതിയിലും തന്റെ പരിചയക്കാരാണ് അധികവും. അവരുമായി നല്ല സൗഹൃമാണ് പുലര്‍ത്തുന്നതെന്നും തിരുവനന്തപുരം പ്രസ്‌ക്ലബ് അംഗം കൂടിയായ വിനു വി ജോണ്‍ വിശദീകരിക്കുകയും ചെയ്തു. അതിനിടെ വിനുവിനെ പ്രസ് ക്ലബ്ബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള ചര്‍ച്ചകളും സജീവമാണ്.
തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ അണ്ടര്‍ഗ്രൗണ്ടിലാണ് സങ്കേതം പ്രവര്‍ത്തിക്കുന്നത്. അരണ്ട വെളിച്ചവും സീറ്റ് അറേഞ്ച്‌മെന്റുകളും ഉള്ള സങ്കേത്തിലെ സൗകര്യങ്ങള്‍പോലും അടുത്തിടെ വീണ്ടും മെച്ചപ്പെടുത്തിയിരുന്നു. ലൈസന്‍സ് പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവിടം സാധാരണ ബാറിന്റെ അതേ നിലയില്‍ തന്നെയായിരുന്നു പ്രവര്‍ത്തിച്ചത്. പ്രസ് ക്ലബ്ബില്‍ അംഗത്വം ഉള്ള ആര്‍ക്കും ഇവിടെ കയറി മദ്യം കഴിക്കവുന്ന സാഹചര്യമായിരുന്നു സങ്കേതത്തില്‍. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥലം കൂടിയാണ് പ്‌സ് ക്ലബ്.
എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റെടുത്തശേഷം ഋഷിരാജ് സിങ് സങ്കേതം പൂട്ടിക്കുമെന്നുതന്നെയായിരുന്നു കുടിയന്മാരല്ലാത്ത മാദ്ധ്യമപ്രവര്‍ത്തകരുടെ പ്രതീക്ഷ. പക്ഷേ അതു തെറ്റിയിരിക്കുന്നു. അധികാരം ഏറ്റെടുത്ത് രണ്ടാമത്തെ ആഴ്ച സങ്കേതത്തിന് തൊട്ടടുത്തുള്ള രണ്ടു ക്ലബ്ബുകളില്‍ സിങ്കമെത്തി. ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഈ രണ്ടു ക്ലബ്ബുകളിലും നിയമവിരുദ്ധമായി എന്തെങ്കിലും നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച അദ്ദേഹം ഉടന്‍ സങ്കേതത്തില്‍ കയറുമെന്ന് കരുതിയിരുന്നവര്‍ക്ക് തെറ്റി. റോഡില്‍ നില്‍ക്കുമ്പോള്‍തന്നെ മദ്യത്തിന്റെ മണം ലഭിക്കുന്ന അനധികൃത ബാര്‍ ആയിരുന്നിട്ടും സിങ്കം സങ്കേതത്തെ തിരിഞ്ഞുനോക്കാത്തതിനെതിരേ വനിതാ മാദ്ധ്യമപ്രവര്‍ത്തകരും മദ്യവിരുദ്ധരായ മാദ്ധ്യമപ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തുവന്നതെന്നാണ് സൂചന.
ബാറുകള്‍ പൂട്ടിച്ച യുഡിഎഫ് സര്‍ക്കാര്‍ എടുത്ത അതേ നിലപാട് തന്നെയാണ് പ്രസ് ക്ലബ്ബിലെ അനധികൃത ബാറിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും എടുക്കുന്നതെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. പത്രക്കാരെ പിണക്കിയാല്‍ പണിയാകും എന്നറിയാവുന്നതുകൊണ്ടാണ് സര്‍ക്കാരുകളും ഋഷിരാജ് സിംഗിനേപ്പോലുള്ള ധീരന്മാരായ ഉദ്യോഗസ്ഥരും ഈ അനധികൃത ബാറിനെ വളര്‍ത്തുന്നത്. ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ നിലവിലുണ്ടായിരുന്ന സമയക്രമം ഒന്നും ഈ ബാറിന് ബാധകമായിരുന്നില്ല. നിലവില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്കും, ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്കും അനുവദിച്ച സമയക്രമവും പത്രക്കാരുടെ സങ്കേതത്തിന് ബാധകമല്ല. സങ്കേതത്തിലിരുന്ന് കുടിച്ചുകുടിച്ച് മരിച്ചവരും രോഗികളായവരുമായ മാദ്ധ്യമപ്രവര്‍ത്തകര്‍ നിരവധിയാണ്.
സങ്കേതത്തിന് എതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ ഒരു കൂട്ടം മാദ്ധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് അവരെ തെറിവിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സങ്കേതതത്തിന് എതിരെ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാദ്ധ്യമപ്രവര്‍ത്തക സുനിത ദേവദാസിനെതിരെ തലസ്ഥാനത്തെ ഒരുവിഭാഗം പത്രക്കാര്‍ കൂട്ടത്തോടെ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സങ്കേതത്തിലെ മാദ്ധ്യമപ്രവര്‍ത്തകരുടെ മദ്യപാനം വാര്‍ത്തയാക്കിയതിന്റെ പേരില്‍ കടുത്ത ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. സങ്കേതവുമായി ബന്ധപ്പെട്ട് നിരന്തരമായി സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും ഇവിടുത്തെ കുടിയന്മാരായ മാദ്ധ്യമപ്രവര്‍ത്തകരെ വിവാദത്തിലാക്കിയിരുന്നു. അനധികൃതമായി ബാര്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബിന്റെ കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സംഭവം വിവാദമായത്.
തുടര്‍ന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ സൗജന്യ കരള്‍ പരിശോധനയുടെ കാര്യം ചൂണ്ടിക്കാട്ടിയുള്ള സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റുകളും ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇനിയും വിചിത്രമായ സംഭവങ്ങള്‍ അരങ്ങേറുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























