സുപ്രീം കോടതി പറഞ്ഞത് വിചാരണകോടതിയെ സമീപിക്കാന്‍, കേസുമായി മുന്നോട്ടു പോകാന്‍ തന്നെ തീരുമാനം; വി എസ് അച്യുതാനന്ദന്‍

സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ഐസ്‌ക്രീം കേസുമായി മുന്നോട്ടു പോകാന്‍ തന്നെയുറച്ച് വി എസ് അച്യുതാനന്ദന്‍. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിയുടെ ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ നടപടി ക്രമങ്ങള്‍ പാലിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് കേസുമായി കോഴിക്കോട് ഫസ്റ്റ് ക്ലാസ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്ന് വി എസ് അറിയിച്ചത്.ഐസ്‌ക്രീം അട്ടിമറിക്കേസില്‍ സര്‍ക്കാരും വി എസിനെതിരെ വാദിച്ചതോടെ ആണ് കോടതിയില്‍ നിന്നും വി എസിനു വിമര്‍ശനം നേരിടേണ്ടി വന്നത്. . ഇതിനെതിരെ വി എസ് ശക്തമായ പ്രതികരണവുമായി രംഗത് വന്നിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് വി.എസ് പറഞ്ഞിരുന്നു.
രാഷട്രീയ അജന്‍ഡയ്ക്കായി കോടതിയെ ഉപയോഗിക്കരുതെന്നും ഇതിന്റെ ഭാഗമാകാന്‍ കോടതിയ്ക്കാവില്ലെന്നും കേസ് സജീവമാക്കി നിര്‍ത്തുകയാണു വി.എസിന്റെ ഉദ്ദേശമെന്നും ഇത്തരം കാര്യങ്ങള്‍ക്ക് പാഴാക്കാന്‍ സമയമില്ലെന്നും ഇതിനെക്കാള്‍ പ്രാധാന്യമുളള സംഗതികളുണ്ടെന്നും കോടതി വാക്കാല്‍ പറഞ്ഞിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് വിമര്‍ശനം എല്‍ക്കേണ്ടി വന്നിട്ടും കേസില്‍ നിന്ന് പിന്‍മാറാന്‍ ഉദ്ദേശമില്ലെന്ന് തന്നെയാണ് വി.എസ് വിശ്വസ്തരെ അറിയിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























