ജിഷ വധക്കേസിലെ പ്രതി അമീറുളിനു വേണ്ടി ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായിരുന്ന ബി എ ആളൂര് ഹാജരാകും

ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്കു വേണ്ടി വാദിച്ച പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂര്‍. കേസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമീറുളിനോട് അടുപ്പമുള്ളവര്‍ സമീപിച്ചിരുന്നു എന്നു അള്ളോര്‍ പറഞ്ഞു. അമീറുളുമായി സംസാരിക്കുന്നതിനും വക്കാലത്ത് ഒപ്പിട്ടു വാങ്ങുന്നതിനും ജയില്‍ സൂപ്രണ്ടിനെ സമീപിക്കുമെന്ന് ബി എ ആളൂര്‍ പറഞ്ഞു.
പ്രതിക്ക് അഭിഭാഷകന്‍ ഇല്ലാതിരുന്നതിനാല്‍ കോടതി തന്നെയാണ് അമീറുളിനു അഭിഭാഷകന്റെ സേവനം ഏര്‍പ്പെടുത്തിയത്. കോടതി നിയോഗിച്ച അഭിഭാഷകന്‍ അഡ്വ. പി. രാജന്‍ പ്രതിയെ നേരില്‍കണ്ട് സംസാരിക്കുകയും വക്കാലത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നു. കേസുമായി കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ അമീറുളിനു വേണ്ടി ഹാജരായ അഡ്വ. പി. രാജനെ നേരിട്ടു കാണുമെന്നും ബി എ ആളൂര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























